മുന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സ്മാരകം നിർമിക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണശേഷം അന്ത്യകർമങ്ങൾ മുതൽ സ്മാരകം വരെ തർക്കം നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ കേന്ദ്ര സർക്കാരിനെ കോണ്ഗ്രസ് വെട്ടിലാക്കുകയും ചെയ്തിരുന്നു. എന്നാല്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരകം നിർമിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മൻമോഹൻ സിംഗിൻ്റെ സ്മാരകത്തിനായി ഒന്നര ഏക്കർ സ്ഥലം കേന്ദ്ര സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലെ നാഷണൽ മെമ്മോറിയൽ കോംപ്ലക്സിലാണ് ഡോ. സിംഗിൻ്റെ സ്മാരകം നിർമിക്കുക. മുൻ രാഷ്ട്രപതി...