മിക്സഡ് സീഫൂഡ് പുട്ട് & ചീര പുട്ട്

പുട്ട് ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ഇന്ന് വിവിധതരം പുട്ടുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. ഇതാ  വ്യത്യസ്ഥ  രണ്ടുതരം പുട്ടുകള്‍ ……

മിക്സഡ് സീഫൂഡ് പുട്ട്

ആവശ്യമുള്ള സാധനങ്ങള്‍:

മീന്‍, കണവ, ചെമ്മീന്‍ കഷണങ്ങളാക്കിയത്
ഉള്ളി
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
മല്ലിപ്പൊടി
മുളക്പ്പൊടി
മഞ്ഞള്‍പ്പൊടി
കുരുമുളക് പൊടി
ഉപ്പ്
തേങ്ങ
വെളിച്ചെണ്ണ
അരിപ്പൊടി

തയാറാക്കുന്ന വിധം
ചൂടാക്കി വെച്ചിരിക്കുന്ന പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോള്‍ ചെറുതാക്കി നുറക്കി വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക, ഈ കൂട്ടിലേക്ക് മല്ലിപ്പൊടി, മുളക്പ്പൊടി, മഞ്ഞള്‍പ്പൊടി, മിക്സഡ് സീഫൂഡും ചേര്‍ക്കുക, മീന്‍ വിഭവങ്ങള്‍ വെന്തുകഴിഞ്ഞാല്‍ പാത്രത്തിലേക്ക് മാറ്റി വെക്കുക.

മിക്സഡ് സീഫൂഡ് കൂട്ട് തയാറാക്കി കഴിഞ്ഞാല്‍ നനച്ചുവെച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ചേര്‍ത്തിളക്കുക. ഈ പൊടി പുട്ടുകുറ്റിയിലേക്കിട്ട് ഇടയ്ക്കു തേങ്ങാപീരയും ചേര്‍ത്ത് വേവിച്ചെടുക്കുക.

ചീരപുട്ട്

ആവശ്യമുള്ള സാധനങ്ങള്‍:

നാടന്‍ ചീര
ഉള്ളി
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
തേങ്ങ
മുളക്പ്പൊടി
മഞ്ഞള്‍പ്പൊടി
വെളിച്ചെണ്ണ
ഉപ്പ്
അരിപ്പൊടി

തയാറാക്കുന്ന വിധം
സാധാരണ ചീര തോരനുണ്ടാക്കുന്നതു പോലെ ഈ കൂട്ടുകള്‍ ചേര്‍ത്തു ചീര തോരനുണ്ടാക്കുക. ചീര തോരന്‍ അരിപ്പൊടിയിലിട്ടു കുഴയ്ക്കുക. പുട്ടുകുറ്റിയില്‍ തേങ്ങയും ചേര്‍ത്തു ഈ പൊടിയുമിട്ടു പുട്ടുകുറ്റിയില്‍ ആവികയറ്റി വേവിച്ചെടുക്കുക.

അനുശ്രീ

Print Friendly, PDF & Email

Leave a Comment

More News