ന്യൂസിലാന്റ് പോലീസ് ഉദ്യോഗസ്ഥർ ഒരു സൂപ്പർമാർക്കറ്റിൽ കുറഞ്ഞത് ആറുപേരെ കുത്തി പരിക്കേൽപ്പിച്ച “തീവ്രവാദിയെ” വെടിവച്ച് കൊന്നു.
നിരപരാധികളായ ന്യൂസിലാന്റുകാർക്ക് നേരെ ഒരു തീവ്രവാദി ആക്രമണം നടത്തിയതായി പ്രധാനമന്ത്രി ജസിന്ദ ആർഡേൺ വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. ആക്രമണകാരി 10 വർഷമായി ന്യൂസിലാന്റിൽ ഉണ്ടായിരുന്ന ഒരു ശ്രീലങ്കൻ പൗരനാണ്. ഡെയ്ഷ് തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇയാള്‍ വ്യക്തമായും ഐസിസ് പ്രത്യയശാസ്ത്രത്തിന്റെ പിന്തുണക്കാരനായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആർഡൻ പറയുന്നതനുസരിച്ച്, ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത അക്രമി ഏകദേശം അഞ്ച് വർഷമായി “നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തി” ആയിരുന്നു. ഓക്ക്ലാൻഡ് നഗരത്തിൽ ആക്രമണം ആരംഭിച്ച് 60 സെക്കൻഡിനുള്ളിൽ വെടിയേറ്റ് മരിച്ചു.
2019 മാർച്ചിൽ, ന്യൂസിലാന്റ് ക്രൈസ്റ്റ്ചർച്ചിൽ ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മുസ്ലീം വിശ്വാസികളെ ആരാധനാ കേന്ദ്രങ്ങളില്‍ കടന്നുചെന്ന് വിശ്വാസികളെ അക്രമി വെടിവെച്ചു കൊന്നു.
ഇപ്പോള്‍ നടന്ന ആക്രമണം വിശ്വാസികളെ കൂട്ടക്കൊല ചെയ്തതിനുള്ള പ്രതികാരമാകുമോ എന്ന് ചോദിച്ചപ്പോൾ ആക്രമണത്തെ വിദ്വേഷമെന്ന് ആർഡെണ്‍ വിശേഷിപ്പിച്ചു. ആക്രമണം നടത്തിയത് ഒരു വ്യക്തി അല്ല, വിശ്വാസമാണെന്ന് അവര്‍ പറഞ്ഞു.
അക്രമിയെ പിന്തുടര്‍ന്ന പോലീസ് ഉദ്യോഗസ്ഥർ ന്യൂ ലിൻ സൂപ്പർമാർക്കറ്റിൽ ഷോപ്പിംഗ് നടത്താൻ പോയതായിരിക്കും എന്നു കരുതിയെങ്കിലും, അയാള്‍ ഒരു കത്തി പുറത്തെടുത്ത് ആളുകളെ “ഭ്രാന്തനെപ്പോലെ കുത്താന്‍ തുടങ്ങി” എന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
അക്രമി ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും, പൊതുജനങ്ങൾക്ക് ഇനി ഒരു ഭീഷണിയുമില്ലെന്ന് ഉറപ്പുണ്ടെന്നും പോലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്റർ ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു.
“അയാളെ നിരീക്ഷിക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്തു കൊണ്ടിരുന്നു. ഏകദേശം 60 സെക്കൻഡിനുള്ളിൽ ഞങ്ങൾക്ക് പെട്ടെന്ന് ഇടപെടാൻ കഴിഞ്ഞത് ഞങ്ങൾ അക്രമിയെ എത്രത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു എന്ന് കാണിക്കുന്നു,” കോസ്റ്റർ ഊന്നിപ്പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഒരാൾ അപകടനില തരണം ചെയ്തെന്നും, രണ്ട് പേര്‍ക്ക് സാരമായ പരിക്കേറ്റെന്നും റിപ്പോർട്ടുകള്‍ പറയുന്നു.