കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ പുരുഷന്മാര്‍ക്ക് ചെയ്യാനാന്‍ സാധിക്കാത്ത ജോലികള്‍ക്ക് മാത്രമേ വനിതാ ജീവനക്കാര്‍ അവരുടെ സ്ഥാനങ്ങളിലേക്ക് മടങ്ങാൻ അനുവാദമുള്ളൂവെന്ന് താലിബാൻ നിയുക്ത കാബൂൾ മേയർ മൊലവി ഹംദുള്ള നൊമാനി പറഞ്ഞു.
എന്നാല്‍, പുരുഷന്മാർ ജോലി ചെയ്യുന്നുണ്ടെങ്കില്‍ സ്ത്രീകളോട് “സാഹചര്യം സാധാരണമാകുന്നതുവരെ” വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. അവരുടെ ശമ്പളം നൽകും, അദ്ദേഹം പറഞ്ഞു.
“പുരുഷന്മാർക്ക് നികത്താനാവാത്തതോ അല്ലെങ്കിൽ പുരുഷൻമാർക്ക് അല്ലാത്തതോ ആയ പദവികളിലുള്ളവർക്ക് അവരുടെ പോസ്റ്റുകളിലേക്ക് മടങ്ങാൻ ഞങ്ങൾ അനുവദിച്ചിട്ടുണ്ട്. അവർ എല്ലാ ദിവസവും ജോലിക്ക് പോകുന്നു. അല്ലാത്തവര്‍ സാഹചര്യം സാധാരണമാകുന്നതുവരെ വീട്ടിലിരിക്കാൻ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അവരുടെ ശമ്പളം തുടര്‍ന്നുകൊണ്ടിരിക്കും,” മേയര്‍ പറഞ്ഞു.
ആഗസ്റ്റിൽ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം താലിബാൻ തങ്ങളുടെ ആദ്യ പത്രസമ്മേളനം നടത്തി. സമ്മേളനത്തിൽ, താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് “ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളിൽ” സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. “സ്ത്രീകൾ സമൂഹത്തിൽ വളരെ സജീവമാണ്, പക്ഷേ ഇസ്ലാമിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാത്രം,” മുജാഹിദ് പറഞ്ഞു.
താലിബാൻ അവരുടെ മുൻ ഭരണത്തിൽ നടപ്പാക്കിയതുപോലെ പിന്തിരിപ്പൻ ലൈംഗിക നയങ്ങൾ നടപ്പിലാക്കുമെന്ന ഭയത്തിനിടയിൽ, ‘പുതിയ’ താലിബാൻ തങ്ങളുടെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തരായി അറിയപ്പെടാന്‍ താൽപ്പര്യപ്പെടുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, താലിബാൻ സർക്കാർ 7 മുതൽ 12 വരെ ക്ലാസുകളിലെ ആൺകുട്ടികൾക്കുള്ള സ്കൂൾ ക്ലാസുകൾ പുനരാരംഭിക്കുന്നതായി ഒരു പ്രസ്താവന പുറപ്പെടുവിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ വിദ്യാര്‍ത്ഥിനികളേയോ വനിതാ അധ്യാപകരെയോ കുറിച്ച് പരാമർശമില്ല. പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിലേക്ക് മടങ്ങാൻ അനുവദിക്കാത്തതിനാൽ, താലിബാൻ അവരുടെ ഉന്നത വിദ്യാഭ്യാസത്തിന് വിലക്ക് ഏർപ്പെടുത്തി.
കൂടാതെ, താലിബാൻ വനിതാ കാര്യ മന്ത്രാലയത്തിന് പകരം സദാചാരവും വൈസ് മന്ത്രാലയവും ആരംഭിച്ചു. രാജ്യത്തെ വനിതാ മന്ത്രാലയത്തിന്റെ ബോര്‍ഡുകള്‍ താലിബാൻ സദാചാര പോലീസിന്റേതാക്കി. വകുപ്പിലെ വനിതാ ജീവനക്കാരെ കെട്ടിടത്തിന് പുറത്ത് പൂട്ടിയിട്ടു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള സമീപഭാവി ഇരുണ്ടതായിട്ടാണ് തോന്നുന്നത്. എന്നാൽ സ്ത്രീകൾ പിന്നോട്ടില്ല. രണ്ടാഴ്ച മുമ്പ്, കാബൂളിലും മറ്റ് നഗരങ്ങളിലും താലിബാനെതിരെ തുല്യ അവകാശങ്ങൾ ആവശ്യപ്പെട്ട് അഫ്ഗാൻ സ്ത്രീകൾ പ്രതിഷേധ മാർച്ച് നടത്തി.
VIDEO: No work for a woman if a man can replace her.
Women municipal workers in Kabul will not be allowed to return to work unless they occupy "positions that men could not fill or that were not for men", says Taliban Mayor of Kabul. The other women must "stay at home" pic.twitter.com/w9kyQudyI0
— AFP News Agency (@AFP) September 20, 2021