ബലൂചിസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; വോട്ടെടുപ്പ് ഒക്ടോബർ 25-ന്

ബലൂചിസ്ഥാൻ നിയമസഭയിൽ മുഖ്യമന്ത്രി ജാം കമലിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍, അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് ഒക്ടോബർ 25 ന് നടക്കും.

നിയമസഭാ സ്പീക്കർ അബ്ദുൽ ഖുദ്ദൂസ് ബിസെൻജോ അദ്ധ്യക്ഷനായ സെഷനില്‍, മുഖ്യമന്ത്രി കമാല്‍ ജാമിനെതിരെ അദ്ദേഹത്തിന്റെ സ്വന്തം ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി) യില്‍ ൽ നിന്നുള്ള നിയമനിർമ്മാതാക്കൾ ഉൾപ്പെടെയുള്ള അസംതൃപ്തരായ അംഗങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.

ബലൂചിസ്ഥാൻ അസംബ്ലി അംഗം സർദാർ അബ്ദുൽ റഹ്മാൻ ഖെത്രാനാണ് മുഖ്യമന്ത്രി ജാം കമലിനെതിരെ നിയമസഭയിൽ പ്രമേയം മുന്നോട്ടു വെച്ചത്. അസംതൃപ്തരായ നിയമസഭാംഗങ്ങൾ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു. ബലൂചിസ്ഥാൻ മുഖ്യമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് 33 അംഗങ്ങളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്.

“മുഖ്യമന്ത്രിയുടെ മോശം ഭരണത്താൽ പ്രവിശ്യയിൽ നിരാശയും അശാന്തിയും തൊഴിലില്ലായ്മയും നിലനിൽക്കുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും അത് ബാധിച്ചു.” പ്രമേയം അവതരിപ്പിക്കവേ അബ്ദുൾ റഹ്മാൻ ഖെത്രാൻ പറഞ്ഞു.

കൂടിയാലോചനകളില്ലാതെ പ്രധാനപ്പെട്ട കാര്യങ്ങൾ നടത്തുന്നത് പ്രവിശ്യയ്ക്ക് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കിയെന്ന് ഖേത്രൻ പറഞ്ഞു. ജാം കമൽ ഖാൻ പ്രവിശ്യയുടെ കാര്യങ്ങൾ സ്വന്തമായി നടത്തുകയാണെന്നും, മോശം പ്രകടനത്തിന് മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു.

സ്വന്തം പാർട്ടിയിലെ 14 അംഗങ്ങൾ പ്രമേയത്തിൽ ഒപ്പുവെച്ചതിനാൽ ജാം കമലിനെ പുറത്താക്കാന്‍ ആവശ്യമായ വോട്ടുകള്‍ ഉണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. എന്നാല്‍, ഈ നീക്കം പരാജയപ്പെടുമെന്ന് ജാം കമൽ പ്രതീക്ഷിക്കുന്നു. കുറച്ച് അംഗങ്ങൾ വിചാരിച്ചാല്‍ പ്രവിശ്യയുടെ വികസനം തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News