കാബൂൾ | ഈ വർഷം അഫ്ഗാനിസ്ഥാനിൽ 11.8 ദശലക്ഷം ആളുകൾക്ക് ഭക്ഷ്യസഹായം നൽകിയതായി വേൾഡ് ഫുഡ് പ്രോഗ്രാം (WFP) അറിയിച്ചു.
ഒക്ടോബറിൽ 5.1 ദശലക്ഷം ആളുകളെയും സെപ്റ്റംബറിൽ മറ്റൊരു 4 ദശലക്ഷം ആളുകളെയും ഓഗസ്റ്റിൽ 1.3 ദശലക്ഷം ആളുകളെയും സഹായിച്ചതായി ഏഷ്യയിലെ ഏജൻസിയുടെ പ്രതിനിധി ട്വീറ്റ് ചെയ്തു.
അടുത്ത ആറ് മാസം, പ്രത്യേകിച്ച് ശൈത്യകാലം, അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് “ഭൂമിയിലെ നരകം” ആയിരിക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്ലി ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി.
“നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാവുന്നതിനേക്കാള്‍ ഭയാനകമാണ് സ്ഥിതി. 95% ആളുകൾക്കും ആവശ്യത്തിന് ഭക്ഷണമില്ല,” ഡേവിഡ് ബീസ്‌ലി ബിബിസിയോട് പറഞ്ഞു.
അതേസമയം, ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് ശേഷം, അഫ്ഗാനിസ്ഥാനിൽ പട്ടിണി മൂലമുണ്ടാകുന്ന മാനുഷിക ദുരന്തത്തെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോഴും ജനങ്ങൾ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്.