കാബൂൾ | അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ബുധനാഴ്ചയുണ്ടായ രണ്ട് സ്‌ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ അറിയിച്ചു.
പടിഞ്ഞാറൻ കാബൂളിലെ ഷിയാ മുസ്ലീങ്ങൾ കൂടുതലുള്ള പ്രദേശമായ ദാഷ്-ഇ ബാർച്ചിയിൽ ഒരു കാർ ബോംബ് സ്‌ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സയീദ് ഖോസ്റ്റി ട്വീറ്റിൽ പറഞ്ഞു.
മരിച്ചവരുടെ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല, ഏഴ് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
സമീപത്തെ കാർട്ടെ 3 ഏരിയയിൽ രണ്ടാമത്തെ സ്ഫോടനവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. സുരക്ഷാ സേന ഇപ്പോഴും വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ മുസ്ലീം പള്ളികൾ ഉൾപ്പെടെയുള്ള ഷിയാ ലക്ഷ്യങ്ങളിൽ നിരവധി ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു.