21 മാസത്തിനിടയിലെ ഏറ്റവും മോശമായ കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ആളുകൾ ചൊവ്വാഴ്ച വടക്കൻ ചൈനയിലെ വീടുകളിൽ തന്നെ കഴിയേണ്ട അവസ്ഥയിലെത്തി. തന്നെയുമല്ല, അങ്ങനെ കഴിയുന്നവര്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് പരാതിപ്പെടാൻ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.
ഫെബ്രുവരിയിലെ വിന്റർ ഒളിമ്പിക്‌സിലേക്ക് ആയിരക്കണക്കിന് വിദേശ സന്ദർശകരെ സ്വാഗതം ചെയ്യാൻ ബീജിംഗ് തയ്യാറെടുക്കുന്ന സമയത്താണ് (രണ്ട് വർഷം മുമ്പ് വൈറസ് ഉയർന്നുവന്ന ചൈന) കർശനമായ അതിർത്തി നിയന്ത്രണങ്ങള്‍, നീണ്ട ക്വാറന്റൈനുകൾ, ടാർഗെറ്റു ചെയ്‌ത ലോക്ക്ഡൗണുകൾ എന്നിവയിലൂടെ “സീറോ-കോവിഡ്” തന്ത്രം ഉപയോഗിക്കുന്നത്.
യൂറോപ്പിലെയും അമേരിക്കയിലേയും വ്യാപകമായ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വര്‍ദ്ധനവ് 13 ദശലക്ഷം നിവാസികൾ വസിക്കുന്ന വടക്കൻ നഗരമായ സിയാനിൽ സാധ്യമായ ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികളെ പ്രേരിപ്പിക്കുകയാണ്.
നിരവധി റൗണ്ട് പരിശോധനകൾക്ക് വിധേയമായതിനുശേഷം വീട്ടുകാർക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഓരോ മൂന്ന് ദിവസത്തിലും ഒരാളെ പുറത്തേക്ക് വിടുന്നതിന് പരിമിതപ്പെടുത്തിയിരിക്കുന്നു.
സിയാനിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ (186 മൈൽ) അകലെയുള്ള യാനാനില്‍ ചൊവ്വാഴ്ച ബിസിനസുകൾ അടച്ചുപൂട്ടുകയും ഒരു ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളെ വീടിനുള്ളിൽ തന്നെ തുടരാൻ ഉത്തരവിടുകയും ചെയ്തു.
സമാന വലിപ്പമുള്ള വുഹാൻ അടച്ചുപൂട്ടിയതിന് ശേഷം ചൈനയിൽ ഏറ്റവുമധികം വൈറസ് വ്യാപിച്ചിരിക്കുന്നത് സിയാനിലാണ്.
ഡിസംബർ 9 മുതൽ സിയാനിൽ 800-ലധികം കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ കേസ് 38 ദിവസം പ്രായമുള്ള ഒരു ശിശുവാണെന്ന് സർക്കാർ നടത്തുന്ന ഗ്ലോബൽ ടൈംസ് പത്രം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
‘ഭക്ഷണമില്ല’
ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ച് നിരവധി താമസക്കാർ ചൊവ്വാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുചെയ്‌തു.
“ഞാൻ പട്ടിണി കിടന്ന് മരിക്കാൻ പോകുന്നു,” വെയ്‌ബോ സൈറ്റിൽ ഒരാൾ എഴുതി. “ഭക്ഷണമില്ല, എന്റെ ഹൗസിംഗ് കോമ്പൗണ്ട് എന്നെ പുറത്തിറങ്ങാൻ അനുവദിക്കില്ല, എന്റെ ഇന്‍സ്റ്റന്റ് നൂഡിൽസ് തീരാൻ പോകുന്നു… ദയവായി സഹായിക്കൂ!” അയാള്‍ എഴുതി.
ചില കമ്മ്യൂണിറ്റികളുടെ താറുമാറായ മാനേജ്‌മെന്റാണ് ക്ഷാമത്തിന് പിന്നിലെന്ന് ലിയു എന്ന് പേരുള്ള ഒരു സിയാൻ നിവാസി ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെ മാധ്യമങ്ങളെ അറിയിച്ചു. “ഞങ്ങളുടെ കോമ്പൗണ്ടിലെ സ്റ്റോറിലെ വിതരണം നിലവിൽ ശരിയാണ് — എന്നാൽ സാധാരണ വിലയേക്കാള്‍ കുടുതലാണിപ്പോള്‍,” അദ്ദേഹം പറഞ്ഞു.
സിയാൻ 4,400-ലധികം സാമ്പിൾ സൈറ്റുകൾ സ്ഥാപിക്കുകയും ഏറ്റവും പുതിയ റൗണ്ട് ടെസ്റ്റിംഗ് കൈകാര്യം ചെയ്യാൻ 100,000-ത്തിലധികം ആളുകളെ വിന്യസിക്കുകയും ചെയ്തതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി പറയുന്നു.
ആവശ്യമല്ലാതെ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി ഡോർമിറ്ററികളിൽ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്.