റഷ്യയുടെ ആക്രമണം ഉക്രൈനിൽ വൻ നാശം വിതച്ചെന്നും, 137 പേര് കൊല്ലപ്പെട്ടെന്നും, നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായും കരുതുന്നതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയെ നേരിടാൻ ഉക്രെയ്നെ ഒറ്റയ്ക്ക് വിട്ടിരിക്കുകയാണെന്ന് പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു.
അതേ സമയം, വ്യാഴാഴ്ച, ഉക്രെയ്നിന്റെ ആരോഗ്യമന്ത്രി വിക്ടർ ലിഷ്കോ റഷ്യയുടെ ആക്രമണത്തിൽ 57 ഉക്രേനിയൻ സിവിലിയന്മാർ മരിച്ചതായി സ്ഥിരീകരിക്കുകയും 169 പേർക്ക് പരിക്കേറ്റതായി വിവരം നൽകുകയും ചെയ്തു. സംഭവവികാസങ്ങൾക്കിടയിൽ വൈദ്യസഹായം ആവശ്യമുള്ള ആളുകൾക്ക് ഇടം നൽകുന്നതിനായി ഉക്രേനിയൻ അധികാരികൾ രാജ്യത്തെ ആരോഗ്യ സൗകര്യങ്ങൾ പുനർനിർമ്മിക്കുകയാണെന്ന് ലിഷ്കോ പറഞ്ഞു
റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചെടുത്തു
വടക്കൻ ഉക്രെയ്നിലെ പ്രിപ്യാറ്റ് നഗരത്തിന് സമീപമുള്ള ചെർണോബിൽ ആണവ നിലയത്തിന്റെ നിയന്ത്രണം വ്യാഴാഴ്ച റഷ്യൻ സൈന്യം ഏറ്റെടുത്തു. ട്വിറ്ററിലൂടെയാണ് റഷ്യൻ പാർലമെന്റ് ഇക്കാര്യം അറിയിച്ചത്. ചെർണോബിൽ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെർണോബിൽ ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതിനർത്ഥം റഷ്യൻ സൈന്യം ഉക്രേനിയൻ തലസ്ഥാനമായ കീവിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയാണ്. തലസ്ഥനമായ കീവിലും, തന്ത്ര പ്രധാന മേഖലയായ ചെർണോബിലും റഷ്യ ഇന്നലെ മേധാവിത്വം നേടിയിരുന്നു.
ബൈഡൻ റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരു ആക്രമണകാരിയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. റഷ്യയുടെ പ്രസിഡന്റ് ഉക്രെയ്നെതിരെ യുദ്ധം തിരഞ്ഞെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചെങ്കിലും റഷ്യൻ സേനയ്ക്കെതിരെ യുദ്ധം ചെയ്യാൻ അമേരിക്കൻ സേനയെ ഉക്രെയ്നിലേക്ക് അയയ്ക്കാൻ അദ്ദേഹം വിസമ്മതിച്ചു. റഷ്യക്കെതിരെ ലോകം ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിന്ന് ഒരു ലക്ഷത്തിലധികം പേർ പലായനം ഇതുവരെ ചെയ്തെന്നാണ് റിപ്പോർട്ടുകള്‍. നാറ്റോയും, അമേരിക്കയും കൈവിട്ടതോടെ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉക്രൈൻ. കീഴടങ്ങില്ലന്ന് പ്രഖ്യാപിച്ച പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി വികാരധീതനായാണ് രണ്ടാം ദിനം രാജ്യത്തെ അഭിസംബോധന ചെയ്തത്.
റഷ്യയുമായുള്ള പോരട്ടത്തിൽ തങ്ങള്‍ ഒറ്റയ്ക്കാണെന്നും, താനാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലെൻസ്കി പറഞ്ഞു. അതേസമയം അധിനിവേശത്തിൽ പ്രതിഷേധിച്ച് വലിയ രീതിയിലുള്ള ഉപരോധങ്ങളാണ് ലോക രാഷ്ട്രങ്ങള്‍ റഷ്യക്ക് മേൽ ഏർപ്പെടുത്തുത്. അമേരിക്കയ്ക്ക് പിന്നാലെ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നി രാജ്യങ്ങളും റഷ്യയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്നവരെ സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽ ഉള്‍പ്പടെ വലിയ രീതിയിലുള്ള യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങളും അരങ്ങേറുന്നത്. റഷ്യയിലെ പ്രകടനങ്ങളിൽ പങ്കെടുത്ത 1700 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂയോർക്കിലും പാരീസിലും യുദ്ധ വിരുദ്ധ പ്രകടനങ്ങള്‍ ശകതി പ്രാപിക്കുകയാണ്. കൂടുതൽ നടപടികള്‍ ചർച്ച ചെയ്യാൻ നാറ്റോ നിർണായക യോഗവും ഇന്ന് ചേരും.