തലസ്ഥാനമായ കിയെവിൽ നിന്ന് മാറാനുള്ള യുഎസ് നിര്‍ദ്ദേശം ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി നിരസിച്ചു. അവർക്ക് വേണ്ടത് യുദ്ധം ചെയ്യാനുള്ള ആയുധമാണെന്നും അല്ലാതെ “രക്ഷപ്പെടാനുള്ള” വാഹനമല്ലെന്നും സെലെന്‍സ്കി പറഞ്ഞു. റഷ്യൻ അധിനിവേശത്തിൽ നിന്ന് തന്റെ രാജ്യത്തെ രക്ഷിക്കാൻ പോരാടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സെലെൻസ്കി പറഞ്ഞു.
തലസ്ഥാനം ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും, ശത്രു സൈന്യത്തോട് രാജ്യത്തിന്റെ സൈന്യം വിജയകരമായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം ഉക്രൈനിലെ ജനങ്ങളോട് പറഞ്ഞു.
“ഇവിടെയാണ് പോരാട്ടം നടക്കുന്നത്. എനിക്ക് ആയുധമാണ് വേണ്ടത്, ഉപദേശമല്ല…,” സെലെൻസ്‌കി യുഎസിനോട് പറഞ്ഞതായി ബ്രിട്ടനിലെ ഉക്രെയ്ന്‍ എംബസിയുടെ ട്വീറ്റില്‍ പറഞ്ഞു. ഉക്രെയ്‌നിലെ ജനങ്ങൾ അവരുടെ പ്രസിഡന്റിനെക്കുറിച്ച് അഭിമാനിക്കുന്നു, എംബസിയുടെ ട്വീറ്റ് ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വ്യാജവാർത്തകൾ അവഗണിക്കണമെന്നും, താൻ ഇപ്പോഴും കിയെവിൽ തന്നെയുണ്ടെന്നും സെലെൻസ്‌കി ശനിയാഴ്ച ഒരു വീഡിയോയിൽ പറഞ്ഞു. “ഞാൻ ഇവിടെയുണ്ട്. ഞങ്ങൾ ആയുധങ്ങൾ താഴെ വെച്ചിട്ടില്ല. ഞങ്ങൾ നമ്മുടെ രാജ്യത്തെ സംരക്ഷിക്കും. കാരണം, സത്യം നമ്മുടെ ആയുധമാണ്, ഞങ്ങളുടെ സത്യം ഇതാണ് നമ്മുടെ ഭൂമി, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികൾ, അവരെയെല്ലാം ഞങ്ങൾ സംരക്ഷിക്കും,” 44-കാരനായ സെലെന്‍സ്കി ജനങ്ങളോടായി പറഞ്ഞു.
റഷ്യയുടെ പ്രധാന ലക്ഷ്യം സെലൻസ്‌കിയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വ്യാഴാഴ്ച പറഞ്ഞിരുന്നു.
ഡൊനെറ്റ്സ്കിൽ ഷെല്ലാക്രമണത്തിൽ 19 സാധാരണക്കാർ കൊല്ലപ്പെട്ടു
ശനിയാഴ്ച കിഴക്കൻ ഉക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ 19 സാധാരണക്കാർ കൊല്ലപ്പെടുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രെയ്നിലെ പ്രാദേശിക അധികാരികൾ അവകാശപ്പെട്ടു. ഇന്റർഫാക്സ് വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ച്, റഷ്യൻ സൈനികരും ഉക്രേനിയൻ പൗരന്മാരെ ലക്ഷ്യമിടുന്നു.
ശനിയാഴ്ച റഷ്യൻ ഷെല്ലാക്രമണത്തിൽ 19 സാധാരണക്കാർ കൊല്ലപ്പെടുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉക്രേനിയൻ ഉദ്യോഗസ്ഥനായ പാവൽ കിരിലെങ്കോയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ ഉക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയിലാണ് സംഭവം. ഉക്രെയ്നിലെ വിഘടനവാദി മേഖലയാണ് ഡൊണെറ്റ്സ്ക് മേഖല. റഷ്യ ഇതിനകം തന്നെ ഈ പ്രദേശത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
രാത്രിയിൽ നടന്ന സ്‌ഫോടനങ്ങൾക്കും തെരുവ് കലാപങ്ങൾക്കും ശേഷം ശനിയാഴ്ച റഷ്യൻ സൈന്യം ഉക്രേനിയൻ തലസ്ഥാനമായ കിയേവില്‍ പ്രവേശിച്ചതും ഇപ്പോൾ സംഘർഷം രൂക്ഷമായതും ശ്രദ്ധേയമാണ്. അതേസമയം, സംഘർഷം രൂക്ഷമായതോടെ ഉക്രേനിയക്കാർ ഇപ്പോൾ ഭൂഗർഭ അഭയകേന്ദ്രങ്ങൾ തേടുകയാണ്.