കുവൈറ്റ്: യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കല കുവൈറ്റ്. ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിയ്ക്കും, നോര്‍ക്കയ്ക്കും കല കുവൈറ്റ് കത്തയച്ചു.
യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ഥികള്‍ നിലവില്‍ അവിടെയുണ്ട്. കുവൈറ്റ് പ്രവാസികളായവരുടെ മക്കളും യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാര്‍ഥികളുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും, ഇവരെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കല കുവൈറ്റ് പ്രസിഡന്റ് പി.ബി.സുരേഷ്, ജനറല്‍ സെക്രട്ടറി ജെ.സജി എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
സലിം കോട്ടയില്‍