ഫിലഡല്‍ഫിയ: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറവും ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായി ഇന്റർനാഷണൽ വിമൻസ് ഡേയും ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവും ന്യൂയോക്ക് കോന്‍സുലേറ്റ് ആസ്ഥാനത്ത് വെച്ച് മാർച്ച് 5 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണിമുതല്‍ 5:00 മണിവരെ നടത്തുന്നു. കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ രൺദീപ് ജയ്സ്വാൾ മുഖ്യാതിഥിയായും, യു എസ് സുപ്രീം കോടതി ആക്റ്റിംഗ് ജഡ്ജി രാജരാജേശ്വരി മുഖ്യ പ്രാസംഗികയായും സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.
ന്യൂയോർക്കിൽ ക്രിമിനൽ കോടതി ജഡ്ജിയായി നിയമിതയായ രാജരാജേശ്വരി ആദ്യത്തെ ദക്ഷിണേഷ്യൻ വനിതാ ക്രിമിനൽ ജഡ്ജിയും ആദ്യത്തെ ഇന്ത്യൻ അമേരിക്കനുമാണ്.
അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും ലിംഗ അസമത്വങ്ങളെക്കുറിച്ച്അവബോധം വളർത്തുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പിന്തുണ വർദ്ധിപ്പിക്കുന്നതിനും ഒരു ആഗോള പ്ലാറ്റ്ഫോം നൽകുന്നു. സ്ത്രീകളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ സംഭാവനകൾക്കുള്ളസുപ്രധാനമായ അംഗീകാരമാണ് ദിനം.
ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സുസ്ഥിരമായ നാളേക്കായി ലിംഗസമത്വം അവകാശപ്പെടാം. ന്യൂയോർക്കിലെ പ്രശസ്തമായ അരോമ റസ്റ്റോറന്റിൽ അത്താഴ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : നിഷ പിള്ള (പ്രസിഡന്റ്) 917 445 0101, മില്ലി ഫിലിപ്പ് (സെക്രട്ടറി) 215 620 6209, ഡോ. തങ്കം അരവിന്ദ് (പ്രസിഡന്റ്, അമേരിക്ക റീജിയൻ), ഹരി നമ്പൂതിരി (ചെയർമാൻ, അമേരിക്ക റീജിയൻ).