തിരുവനന്തപുരം: കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. യാത്രക്കാരെയും ജീവനക്കാരെയും ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്.
സ്ഥലത്ത് ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തി. വന്‍ പോലീസ് സംഘമാണ് പ്രദേശത്തുള്ളത്.