തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കളാണെന്ന് പ്രതിപക്ഷ േനതാവ് വി.ഡി സതീശന്‍. ്‌നേതാക്കളുടെയും സര്‍ക്കാരിന്റെയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും ലഹരിമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പോലീസിന് കഴിയാതെ വന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കോവളം എംഎല്‍എ എം. വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തത് ഇന്നത്തെ ഒറ്റപ്പെട്ട സംഭവമാണ്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം. ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഗുണ്ടകളെ നിയന്ത്രിക്കാനോ നിയന്ത്രിക്കാനോ നിയമനത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാരോ ആഭ്യന്തര വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.-സതീശന്‍ പറഞ്ഞു.
‘ക്രമസമാധാന നില തകര്‍ന്നെന്നവിഷയം അടിയന്തര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാം ഭദ്രമാണെന്നു മറുപടി നല്‍കിയ മുഖ്യമന്ത്രി പ്രമേയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് പാര്‍ട്ടി ഇടപെടല്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സമ്പൂര്‍ണ പരാജയമായ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം.
കോവളം എംഎല്‍എയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ ക്രിമിനല്‍ കേസുകളിലെ സ്ഥിരം പ്രതിയായ ഒരാള്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരം നഗരഹുദയത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ ക്രിമിനല്‍ വെട്ടിക്കൊന്നു. മലപ്പുറത്ത് തളര്‍ന്നുകിടന്ന മാതാവിന്റെ മുന്നില്‍ മാനസികാസ്വസ്ഥ്യമുളള പെണ്‍കുട്ടിയെ ലൈഗിംക പീഡനത്തിനിരയാക്കി. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
ആരോപിച്ചു