ജിദ്ദ : പ്രവാസ ജീവിതത്തിലെ ഒഴിവു ദിവസങ്ങള്‍ മാനസിക ഉല്ലാസത്തിനും സന്തോഷ നിമിഷങ്ങള്‍ തീര്‍ക്കാനും എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് തെളിയിക്കുന്നതായിരുന്നു അംബാസഡര്‍ ടാലെന്റ് അക്കാദമി നടത്തിയ തായിഫ് വിനോദ യാത്ര. ജിദ്ദയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയുള്ള സൗദിയുടെ ഗാര്‍ഡര്‍ സിറ്റി എന്നറിയപ്പെടുന്ന തായിഫിലേക്കുള്ള യാത്ര പഠന, വിനോദ യാത്രയായി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ യാത്രയില്‍ അണി നിരന്നപ്പോള്‍ യാത്ര കൂടുതല്‍ ആനന്ദകരമാക്കാന്‍ സാധിച്ചു. തായിഫിലെ ‘വാദി മിത്‌ന’ യിലുള്ള ചരിത്ര സ്ഥലങ്ങളും കൃഷിയിടങ്ങളും സന്ദര്‍ശിച്ചു.
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായിരുന്നു അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ) തങ്ങളുടെ പേരിലറിയപ്പെടുന്ന പള്ളിയില്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞു തൊട്ടടുത്തുള്ള ന്ധമസ്ജിദ് ഹുനൂദ്ന്ധ, തായിഫിലെ മൃഗശാല, റുദഫ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു. യാത്രയിലുടനീളം കുട്ടികളടക്കം വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. അക്ബര്‍ അല്ലിക്കല്‍, മാനു ടി.പി , ജോമോന്‍, അഷ്‌റഫ് പട്ടാരി, ജംഷീര്‍ ഒഴുകൂര്‍, മുനീര്‍ വി.പി എന്നിവര്‍ വിവിധ പരിപാടികള്‍ക്കു നേതൃതം നല്‍കി.
അല്‍വാഹ ഹോളിഡേ ടൂര്‍സുമായി സഹകരിച്ചു സംഘടിപ്പിച്ച യാത്രക്ക് ടൂര്‍ കോര്‍ഡിനേറ്റര്‍ കെ ടി മുസ്തഫ, മുജീബ് പാറക്കല്‍ , അബ്ദല്‍ സലാം കാളികാവ് എന്നിവര്‍ നേതൃത്വം നല്‍കി.
കെ.ടി. മുസ്തഫ പെരുവള്ളൂര്‍