ഇൽകർ ഐചിയെ എയര്‍ ഇന്ത്യയുടെ സിഇഒ ആക്കാൻ സർക്കാർ അനുവദിക്കരുത്: ആര്‍ എസ് എസ്

ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ പുതിയ സിഇഒ ഇൽകർ ഐചിയെ അംഗീകരിക്കരുതെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് സർക്കാരിനോട് ആവശ്യപ്പെട്ടു.

എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് വാങ്ങിയതിന് പിന്നാലെ എയർ ഇന്ത്യ അടുത്തിടെ ഐചിയെ പുതിയ സിഇഒ ആയി നിയമിച്ചിരുന്നു.  ഇൽകർ ഐചിയുടെ തുർക്കിയുമായുള്ള ബന്ധത്തിൽ ആര്‍ എസ് എസിന് പ്രശ്‌നമുണ്ട്. അദ്ദേഹത്തെക്കുറിച്ച് പതിവിലും കൂടുതൽ സമഗ്രമായ അന്വേഷണത്തിന് നിയമനം വഴിയൊരുക്കിയതായി പേരു വെളിപ്പെടുത്താത്ത വ്യവസ്ഥയിൽ സംസാരിക്കുന്ന ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോവാനുമായുള്ള ബന്ധമാണ് ഇതിന് കാരണം. ഐചി 1994 ൽ ഇസ്താംബൂളിന്റെ മേയറായിരിക്കുമ്പോൾ റെസെപ് തയ്യിബ് എർദോവന്റെ ഉപദേശകനായിരുന്നു. ടർക്കിഷ് എയർലൈൻസിന്റെ സിഇഒയായും ഐചി പ്രവർത്തിച്ചിട്ടുണ്ട്.

ആർഎസ്എസിന്റെ ആവശ്യത്തെ കുറിച്ച് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് ടാറ്റ ഗ്രൂപ്പും പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സർക്കാരും ഇതേക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. എയർ ഇന്ത്യയുടെയും മറ്റ് സർക്കാർ കമ്പനികളുടെയും വിൽപ്പന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ മാസമാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തത്. 70 വർഷം മുമ്പ് എയർ ഇന്ത്യയെ ടാറ്റയിൽ നിന്ന് ഇന്ത്യാ ഗവൺമെന്റ് കൈവശപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ എയർ ഇന്ത്യയെ ടാറ്റ 2.4 ബില്യൺ ഡോളറിന് ലേലത്തില്‍ പിടിച്ചു.

80 ലക്ഷം കോടി രൂപയ്ക്കാണ് ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളെ വാങ്ങിയത്. എയർ ഇന്ത്യ പുതിയ ഫ്ലൈറ്റിന് തയ്യാറായി ഫെബ്രുവരി 14 ന് ഇൽകർ ഐചിയുടെ നിയമനം ടാറ്റ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ എയർ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് കൊണ്ടുപോകുന്ന വ്യോമയാന രംഗത്തെ നേതാവാണ് ഐചിയെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

പ്രശസ്തമായ ഒരു വിമാനക്കമ്പനിയെ നയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അതേ പ്രസ്താവനയിൽ ഐചി പറഞ്ഞിരുന്നു. തുർക്കി പാക്കിസ്താനോട് അനുഭാവം പുലർത്തുന്നതിനാൽ ഐചിയുടെ നിയമനം സർക്കാർ അംഗീകരിക്കരുതെന്ന് ആർഎസ്എസ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് സഹ കൺവീനർ അശ്വനി മഹാജൻ പറഞ്ഞു. “എയർ ഇന്ത്യ ഒരു ദേശീയ വിമാനക്കമ്പനിയാണ്, അതിന്റെ പ്രാധാന്യം ഇപ്പോഴും അങ്ങനെതന്നെയാണ്. ഇന്ത്യയിലെ ഒരു എയർലൈനിൽ സിഇഒ തസ്തികയിലേക്ക് ഒരു വിദേശ പൗരനെ നിയമിക്കുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്,” മഹാജൻ പറഞ്ഞു.

ഈ അനുമതിക്ക് മുമ്പ് സർക്കാർ സ്വന്തം നിലയിൽ അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണം ഔപചാരികമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ, ഐചിയുടെ തുർക്കിയുമായുള്ള ബന്ധത്തെക്കുറിച്ച് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനാൽ എയർ ഇന്ത്യയുടെ കാര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നു.

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോവാൻ കടുത്ത നിലപാടുള്ള നേതാവായി കണക്കാക്കപ്പെടുന്നു. 2020 ൽ, ജമ്മു കശ്മീരിന് ഇന്ത്യ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അദ്ദേഹം എതിർത്തിരുന്നു. ഇത് കശ്മീരിലെ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും തുർക്കി അവിടത്തെ ജനങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ നയതന്ത്രപരമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News