പാലക്കാട്: ഉജ്ജ്വല പ്രഭാഷകനും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന വെൽഫെയർ പാർട്ടിയുടെ മുതിർന്ന നേതാവ് അന്തരിച്ച തെന്നിലാപുരം രാധാകൃഷ്ണന്റെ വേർപാട് നാല് വർഷം പിന്നിടുന്ന നാളെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ രാവിലെ 10 മണിക്ക് അനുസ്മരണ യോഗം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എസ്. അബുഫൈസൽ പറഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കളും യോഗത്തിൽ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.