യുക്രൈന്‍ തലസ്ഥാനമായ കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി അടച്ചത്. കീവിലുള്ള ഇന്ത്യക്കാര്‍ പൂര്‍ണമായി നഗരം വിട്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് എംബസി അടച്ചതെന്നാണ് റിപ്പോര്‍ട്ട്.