ഉക്രെയ്ൻ യുദ്ധത്തെ വിശാലമായ ആണവ സംഘട്ടനമാക്കി മാറ്റുമെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പരോക്ഷ ഭീഷണി, യുഎസ് ആണവ ശക്തിയുടെ ജാഗ്രതാ തലം ഉയർത്തണമോ എന്നതുൾപ്പെടെ അണുയുഗത്തിൽ അപൂർവമായി മാത്രം ചിന്തിക്കുന്ന തലത്തിലേക്ക് പ്രസിഡന്റ് ജോ ബൈഡനെ നിര്‍ബ്ബന്ധിതനാക്കുന്നു.
സംഭവങ്ങളുടെ ഈ വഴിത്തിരിവ് കൂടുതൽ ശ്രദ്ധേയമാണ്. ഒരു വർഷം മുമ്പ്, പുടിനും ബൈഡനും അവരുടെ ജനീവ ഉച്ചകോടിയിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അത് ആണവയുദ്ധത്തിന്റെ ഭീഷണി ഒരു ശീതയുദ്ധത്തിന്റെ അവശിഷ്ടമാണെന്ന ആശയത്തോട് കൂടുതൽ യോജിക്കുന്നതായി തോന്നുന്നു. ആണവയുദ്ധം വിജയിക്കാനാവില്ല, ഒരിക്കലും പോരാടരുതെന്ന് ഇരുവരും സമ്മതിച്ചതാണ്.
ന്യൂക്ലിയർ സേനയെ “പ്രത്യേക യുദ്ധ ഡ്യൂട്ടിയിൽ” ഉൾപ്പെടുത്താൻ പുടിൻ ഞായറാഴ്ച തന്റെ ഉയർന്ന പ്രതിരോധ, സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, അത് റഷ്യൻ ആണവ സേനയുടെ അവസ്ഥയെ എങ്ങനെ മാറ്റിമറിച്ചെന്ന് ഉടനടി വ്യക്തമല്ല. അമേരിക്കയിലെ പോലെ റഷ്യയും അതിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ അല്ലെങ്കിൽ ഐസിബിഎമ്മുകൾ എല്ലായ്‌പ്പോഴും ഉയർന്ന തയ്യാറെടുപ്പില്‍ നിര്‍ത്തിയിരിക്കുകയാണ്. അമേരിക്കയുടേത് പോലെ റഷ്യൻ അന്തർവാഹിനി അധിഷ്‌ഠിത ആണവ മിസൈലുകളും സമാനമായ രീതിയില്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ഉക്രെയിൻ അധിനിവേശത്തിന് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും അടുത്തിടെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളോടും നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള ആക്രമണാത്മക പ്രസ്താവനകളോടും പ്രതികരിക്കുകയാണെന്ന് പുടിൻ സൂചിപ്പിക്കുന്നു.
പുടിന്റെ നീക്കത്തെ ഇതുവരെ വിലയിരുത്തിക്കൊണ്ടിരുന്ന ബൈഡൻ ഭരണകൂടം, അപകടകരമായ സംഘർഷം അനാവശ്യമായി വർദ്ധിപ്പിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. വാസ്തവത്തിൽ, അമേരിക്കയുടെയും മുൻ സോവിയറ്റ് യൂണിയന്റെയും വലിയ ആണവായുധങ്ങൾ ലോകത്തെ “ആണവ നന്മ നിന്മകള്‍ തമ്മില്‍ നടത്തേണ്ടുന്ന അവസാന യുദ്ധം” എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. ശീതയുദ്ധ കാലഘട്ടത്തിൽ പോലും അപൂർവ്വമായി കേൾക്കുന്ന തരത്തിലുള്ള ഭീഷണിയാണ് പുടിന്റെ വാക്കുകളില്‍ പ്രതിധ്വനിച്ചത്.
പുടിന്റെ വാക്കുകളിൽ അസ്വസ്ഥരായ യുഎസ് ഉദ്യോഗസ്ഥർ, അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നാണ് പറയുന്നത്. എന്നാൽ, ഒരു അമേരിക്കൻ അല്ലെങ്കിൽ റഷ്യൻ നേതാവ് പരോക്ഷമായ ആണവ ഭീഷണി പുറപ്പെടുവിക്കുന്നത് വളരെ അപൂർവമാണ്. പ്രത്യേകിച്ച്, ഉക്രെയ്നിലെ യുദ്ധത്തിന്റെ നിലവിലെ സാഹചര്യത്തിൽ. അത് ആണവായുധമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അമേരിക്കയിലേതുപോലെ റഷ്യയിലും ആണവ ആക്രമണത്തിന് ഉത്തരവിടാൻ പ്രസിഡന്റിന് മാത്രമേ അധികാരമുള്ളൂ.
അമേരിക്കയും റഷ്യയും ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവായുധ ശക്തികളാണ്. വിമാനങ്ങൾ, അന്തർവാഹിനികൾ, കരയിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ എന്നിവയിലൂടെ എത്തിക്കാൻ കഴിയുന്ന ആയുധങ്ങൾ അവരുടെ കൈവശമുണ്ട്. 1945 ഓഗസ്റ്റിൽ അമേരിക്ക ജപ്പാനിൽ രണ്ടുതവണ അണുബോംബിട്ടപ്പോള്‍ മാത്രമാണ് ചരിത്രത്തിൽ ആണവായുധങ്ങൾ യുദ്ധത്തിൽ ഉപയോഗിച്ചത്. ആ സമയത്ത് യുഎസിന് ആണവായുധങ്ങളുടെ ആഗോള കുത്തക ഉണ്ടായിരുന്നു. 1949-ൽ സോവിയറ്റ് യൂണിയൻ അതിന്റെ ആദ്യത്തെ ബോംബ് വിജയകരമായി പരീക്ഷിച്ചു.
തന്റെ ആണവ സേനയെ കൂടുതൽ ജാഗ്രതയിലാക്കാനുള്ള പുടിന്റെ ഉത്തരവ് ഖേദകരമാണെന്നും, എന്നാൽ ഉക്രെയ്നിൽ തന്നെ തടയാൻ ശ്രമിച്ച ഏതെങ്കിലും രാജ്യത്തിനെതിരെയുള്ള തന്റെ മുൻകാല ഭീഷണികൾ കണക്കിലെടുത്ത് തികച്ചും ആശ്ചര്യകരമല്ലെന്നും ആംസ് കൺട്രോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡാരിൽ കിംബോൾ പറയുന്നു.
ഈ ഘട്ടത്തിൽ ഉക്രെയ്ൻ യുദ്ധസമവാക്യത്തിൽ ആണവായുധങ്ങൾ തിരുകുന്നത് അങ്ങേയറ്റം അപകടകരമാണ്, യുഎസും പ്രസിഡന്റ് ബൈഡനും നേറ്റോയും അങ്ങേയറ്റം സംയമനത്തോടെ പ്രവർത്തിക്കണമെന്നും കിംബോൾ പറയുന്നു. ഈ പ്രതിസന്ധിയിൽ ഇത് വളരെ അപകടകരമായ നിമിഷമാണ്. ആണവ ഭീഷണിയില്‍ നിന്ന് പിന്മാറാന്‍ നമ്മുടെ നേതാക്കളെ പ്രേരിപ്പിക്കേണ്ടതുണ്ട്.
“പ്രത്യേക യുദ്ധ ഡ്യൂട്ടിയിൽ” തന്റെ ആണവ സേനയ്ക്ക് ഉത്തരവിടുകയാണെന്ന പുടിന്റെ പ്രഖ്യാപനത്തോട് ബൈഡൻ ഭരണകൂടം ഏതെങ്കിലും അർത്ഥത്തിൽ പ്രതികരിച്ചതിന് തെളിവുകളൊന്നുമില്ല – ഒരുപക്ഷേ പ്രായോഗികമായി അതിന്റെ അർത്ഥമെന്താണെന്ന് വ്യക്തമാകാത്തതുകൊണ്ടായിരിക്കാം.
റഷ്യയുടെ ആണവശേഷിയുള്ള വ്യോമസേനയുടെ എല്ലാ ഭാഗങ്ങളിലും ആണവായുധങ്ങൾ നിറയ്ക്കുകയോ അധിക ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ കടലിലേക്ക് അയയ്ക്കുകയോ പോലുള്ള ആശങ്കാജനകമായ നടപടികൾ പുടിൻ സ്വീകരിച്ചുവെന്നതിന് വാഷിംഗ്ടണിൽ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
തന്റെ തന്ത്രപ്രധാനമായ ആണവശക്തിക്ക് പുറമേ, ഹ്രസ്വദൂര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ പോലുള്ള തന്ത്രപരമല്ലാത്ത ആണവായുധങ്ങൾ എന്ന് വിളിക്കപ്പെടുന്ന രണ്ടായിരമെങ്കിലും പുടിന്റെ പക്കലുണ്ട്. അമേരിക്കന്‍ പ്രദേശങ്ങളില്‍ എത്താൻ കഴിയാത്തതിനാൽ അവയെ നോൺ സ്ട്രാറ്റജിക് എന്ന് വിളിക്കുന്നു. പക്ഷേ, ആ ആയുധങ്ങളുടെ പരിധിയിലുള്ള യൂറോപ്പിലെ രാജ്യങ്ങൾക്ക് അത് അത്ര ആശ്വാസകരമല്ല. യു എസിന് യൂറോപ്പിൽ ഏകദേശം 200 തന്ത്രപരമല്ലാത്ത ആയുധങ്ങളുണ്ട്. യൂറോപ്പ് ആസ്ഥാനമായുള്ള വിമാനങ്ങൾ എത്തിക്കുന്ന ബോംബുകളാണ് അവ.
യൂറോപ്പിൽ ഒരു യുദ്ധം തോൽക്കാനുള്ള സാധ്യതയുണ്ടെങ്കിൽ, പുടിൻ തന്ത്രപരമല്ലാത്ത ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് വർഷങ്ങളായി ചില യുഎസ് ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു. ഈ പ്രയോഗം തന്റെ നിബന്ധനകൾക്കനുസൃതമായി സംഘർഷം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് പുടിന്‍ കരുതുന്നു.
ചീഫ് എഡിറ്റര്‍