കൊച്ചി: കിഴക്കമ്പലത്ത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഒരു മന്ത്രി ഇടപെട്ടുവെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ട്വന്റി ട്വന്റി സാബു ജേക്കബ് . മന്ത്രിയുടെ ബന്ധുവായ ഒരു അസിസ്റ്റന്റ് സൂപ്രണ്ട് വഴിയാണ് ബന്ധപ്പെട്ടത്. കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും സാബു ആവശ്യപ്പെട്ടു.
തലയ്‌ക്കേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപുവിന്റെ തലയില്‍ രണ്ടിടത്ത് മാരകമായി ക്ഷതമേറ്റിരുന്നു.
എംഎൽഎയുടെ നേതൃത്വത്തിലുള്ള ഗൂഡാലോചനയാണ് നടന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ കൊറോണ നെഗറ്റീവായിരുന്ന ദീപു മരണശേഷം പൊസീറ്റിവായതിൽ ദുരൂഹതയുണ്ട്. സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപു നേരത്തെ മരിച്ചിരുന്നു. മരണം പുറത്തുവിടുന്നത് ആശുപത്രി അധികൃതർ മനഃപൂർവം വൈകിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർക്ക് മേൽ സമ്മ൪ദ്ദമുണ്ടായി. ഒരു മന്ത്രി ഇതിന് ശ്രമിച്ചു. മന്ത്രിയുടെ ബന്ധുവായ അസിസ്റ്റന്റ് സൂപ്രണ്ട് വഴിയാണ് സ്വാധീനം ചെലുത്താൻ ശ്രമം നടന്നത്.
സിബിഐ വന്നാൽ ഇതിനുള്ള തെളിവ് നൽകു൦ കരൾ രോഗമാണ് മരണകാരണമെന്ന് വരുത്താനായിരുന്നു ശ്രമ൦. ദീപുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം. ഫോൺ രേഖകൾ പിടിച്ചെടുത്താൽ സത്യം പുറത്ത് വരും. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സാബു എം ജേക്കബ്ബ് ആവശ്യപ്പെട്ടു.