കീവ്: ഉക്രെയ്‌നില്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദ്രന്‍ ജിന്‍ഡല്‍ എന്ന 22 വയസുകാരനാണ് മരിച്ചത്. ഉക്രെയ്‌നിലെ വിനിയസ്റ്റയില്‍ ചികിത്സയിലായിരുന്നു.
ഫെബ്രുവരി രണ്ടിന് ചന്ദ്രന്‍ ജിന്‍ഡലിന് മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിന്നു. പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് മാതാപിതാക്കള്‍ സമ്മതം നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ മരിച്ചിരുന്നു.