ന്യൂഡല്‍ഹി: ഉക്രൈനിലെ ഇന്ത്യന്‍ എംബസി ആദ്യ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഇതുവരെ 17,000 ത്തോളം ഇന്ത്യക്കാര്‍ നാട്ടിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം..അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി 15 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
യുക്രൈന് വിട്ടുവരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് ശേഷം ഏകദേശം 17,000 ഇന്ത്യന്‍ പൗരന്മാര് യുക്രൈന് വിട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കണക്കാക്കുന്നു, ഇതില്‍ ഇന്ത്യന്‍ എംബസിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആളുകളും ഉള്‍പ്പെടുന്നു’ -വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഓപ്പറേഷന് ഗംഗ’ രക്ഷാദൗത്യ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമാനങ്ങള്‍ പൗരന്മാരുമായി ഇന്ത്യയിലെത്തി. ഇതുവരെ 15 വിമാനങ്ങളിലായി 3,352 ആളുകളാണ് ‘ഓപ്പറേഷന് ഗംഗ’യിലൂടെ ഇന്ത്യയിലെത്തിയത്. അടുത്ത 24 മണിക്കൂറിനുള്ള 15 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ചില വിമാനങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞെന്നും മന്ത്രാലയം അറിയിച്ചു.
വ്യോമസേന വിമാനങ്ങളും ഇതിനോടകം ‘ഓപ്പറേഷന് ഗംഗ’യുടെ ഭാഗമായിട്ടു
ണ്ട്. ബുക്കാറെസ്റ്റില്‍ നിന്നുള്ള വ്യോമസേനയുടെ ആദ്യ വിമാനം ഇന്ന് അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയിലെത്തും. മറ്റു മൂന്ന് വ്യോമസേന വിമാനങ്ങള്‍കൂടി ബുക്കാറെസ്റ്റ്, റൊമാനിയ, പോളണ്ട് എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച യാത്ര തിരിക്കുമെന്നും ബാഗ്ചി അറിയിച്ചു.