വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി പാസി

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി മൊബൈല്‍ ഐഡി ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം ലഭിക്കുന്നതായി പാസിയുടെ മുന്നറിയിപ്പ്. മൊബൈല്‍ ഐഡി ആപ്ലിക്കേഷന്‍ കാലഹരണപ്പെട്ടതായും കൂടുതല്‍ അറിയാന്‍ സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ കയറണമെന്നുമാണ് വിവിധ ഇടങ്ങളില്‍ ഉള്ള ആളുകള്‍ക്ക് ടെക്സ്റ്റ് മസേജ് ലഭിച്ചത്. ഈ അജ്ഞാത സന്ദേശം ഫോണില്‍ ലഭിക്കുന്നവര്‍ ഒരു കാരണവശാലും തുറക്കരുതെന്ന് അധികൃതര്‍ അറിയിച്ചു.

ലിങ്ക് തുറക്കുന്നവര്‍ക്ക് ഫോണിലെ വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പാസി മുന്നറിയിപ്പ് നല്‍കി. പാസി ഉപഭോക്താക്കള്‍ക്ക് ഇത്തരം ലിങ്കുകളൊന്നും അയക്കാറില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പാസി വ്യക്തമാക്കി.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News