കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാലായില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറു മണിയോടെയായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവര്‍. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്.
അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ ഇവിടെ സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്പീഡ് ബ്രേക്കര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.