ഡാളസ് : ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന ക്നാനായ കണ്‍വന്‍ഷന്റെ കിക്കോഫ് ഫെബ്രുവരി 19-ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. കെ.സി.എ.ഡി.എഫ്.ഡബ്ല്യു. പ്രസിഡന്റ് ഡെന്നീസ് നടകുഴയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ടെക്സാസ് റീജിയണ്‍ വൈസ് പ്രസിഡന്റ് ജൂഡ് കട്ടപ്പുറം തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
വടക്കേ അമേരിക്കയിലെ ക്നാനായ സമുദായാംഗങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ക്നാനായ കണ്‍വന്‍ഷനില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്തങ്ങളായ അനേകം പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പറയുകയുണ്ടായി.
സ്പിരിച്വല്‍ ഡയറക്ടര്‍ അബ്രാഹം കളരിക്കലിന്റെ ആശംസാപ്രസംഗത്തെത്തുടര്ന്ന് നടന്ന കണ്വന്ഷന് കിക്കോഫ് 6 ഗ്രാന്‍ഡ് സ്പോണ്‍സേഴ്സും, 40 ല്‍ പ്പരം ഫാമിലി രജിസ്ട്രേഷനും സ്വീകരിച്ചുകൊണ്ട് കെ.സി.സി.എന്‍.എ. കണ്വന്ഷന് ഡാളസ് ക്നാനായ സമൂഹം നല്കുന്ന ഉറച്ച പിന്തുണയ്ക്ക് കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ് പ്രസിഡന്റ് ജൂഡ് കട്ടപ്പുറം നന്ദി രേഖപ്പെടുത്തി. ലിജോ മച്ചാനിക്കല്‍ പരിപാടിയുടെ അവതാരകനായിരുന്നു.
ഗ്രാന്‍ഡ് സ്പോണ്‍സേഴ്സായി മുന്നോട്ടുവന്ന കെ.സി.എ.ഡി.എഫ്. പ്രസിഡന്റ് ഡെന്നീസ് നടകുഴയ്ക്കല്, അജി തട്ടാറേട്ട്, സൈമണ്‍ കോയിത്തറ, ലിജോ മച്ചാനിക്കല്‍, റ്റിമി അരീച്ചിറ, സാബു തടത്തില്‍ എന്നിവര്‍ക്കും 40 ല്‍പ്പരം ഫാമിലി രജിസ്ട്രേഷന്സിനും കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ നന്ദി രേഖപ്പെടുത്തുകയും, ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന ക്നാനായ കണ്വന്ഷന് വടക്കേ അമേരിക്കയിലെ എല്ലാ യൂണിറ്റുകളില്‍നിന്നും വളരെ നല്ല പങ്കാളിത്തമാണ് ലഭിക്കുന്നതെന്നും, ഫാമിലി രജിസ്ട്രേഷന് പുറമേ ഗ്രാന്‍ഡ് സ്പോണ്‍സേഴ്സായും, മെഗാസ്പോണ്സേഴ്സായും മുന്കാലങ്ങളിലേതിനേക്കാല് വളരെയധികം സ്പോണ്‍സേഴ്സ് ഇത്തവണത്തെ കണ്വന്ഷന് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ഇതുവഴി കണ്‍വന്‍ഷനില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി അവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
വ്യത്യസ്തങ്ങളായ പരിപാടികള്‍കൊണ്ട് വര്ണ്ണമനോഹരമായിരിക്കും ഇത്തവണത്തെ കണ്‍വന്‍ഷനെന്നും ആയതിനാല്‍ ഇനിയും രജിസ്റ്റര്‍ ചെയ്യുവാനുള്ളര് എത്രയും പെട്ടെന്ന് കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഈ പ്രോഗ്രാമുകളില്‍ പങ്കാളികളായി ഇതിന്റെ ഗുണഭോക്താക്കളായി മാറണമെന്ന് കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അഭ്യര്‍ത്ഥിച്ചു. കണ്വന്ഷന് കിക്കോഫിനും തുടര്‍ന്ന് വര്‍ണ്ണശബളമായ വിവിധ കലാപരിപാടികള്‍ക്കും ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഡാളസിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡെന്നീസ് നടകുഴയ്ക്കല്, വിനില്‍ പാലുതറ, വിനീത് കടുതോടില്‍, നിര്‍മ്മല്‍ കോയിത്തറ, ജയ്മോന് ചെരുവന്‍കാലായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.