ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പതിനൊന്നാം ഗഡു ഏപ്രിലിൽ ലഭിച്ചു തുടങ്ങുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, അതിനുമുമ്പ് കർഷകർ ഇ-കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. അതായത് ഇപ്പോൾ 11-ാം ഗഡുവിനായി, കർഷകർ നിരവധി പുതിയ നിയമങ്ങളുമായി അപേക്ഷിക്കേണ്ടിവരും.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിൽ, മോദി സർക്കാർ പ്രതിവർഷം 6,000 രൂപ രാജ്യത്തെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ട്. മൂന്ന് ഗഡുക്കളായാണ് സർക്കാർ ഈ തുക കർഷകർക്ക് നൽകുന്നത്. ഓരോ ഗഡുവിലും കർഷകർക്ക് 2000 രൂപയാണ് നൽകുന്നത്. ഈ പദ്ധതിയുടെ 10 ഗഡുക്കള്‍ കർഷകരുടെ അക്കൗണ്ടുകളിൽ ഇതുവരെ എത്തിയിട്ടുണ്ട്. ഇപ്പോൾ പതിനൊന്നാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കർഷകർ. 11ാം ഗഡു ഏപ്രിൽ മാസത്തിൽ എത്തുമെന്നാണ് സൂചന.
ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി പ്രാമാണീകരണത്തിനായി കർഷകർ കിസാൻ കോർണറിലെ ഇ-കെവൈസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യണമെന്ന് പ്രധാനമന്ത്രി കിസാൻ പോർട്ടലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബയോമെട്രിക് പ്രാമാണീകരണത്തിന് അടുത്തുള്ള സിഎസ്സി കേന്ദ്രത്തിലേക്ക് പോകേണ്ടിവരും. നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ വീട്ടിൽ ഇരുന്നുകൊണ്ടും ഇത് ചെയ്യാം.
ഇ-കെവൈസി എങ്ങനെ പൂര്‍ത്തിയാക്കാം:
– ആധാർ അടിസ്ഥാനമാക്കിയുള്ള OTP പ്രാമാണീകരണത്തിനായി കിസാൻ കോർണറിലെ ‘e-KYC’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
– ബയോമെട്രിക് പ്രാമാണീകരണത്തിനായി അടുത്തുള്ള CSC കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.
– വീട്ടിലിരുന്ന് നിങ്ങളുടെ ഫോണിന്റെയോ ലാപ്ടോപ്പിന്റെയോ കമ്പ്യൂട്ടറിന്റെയോ സഹായത്തോടെ നിങ്ങൾക്ക് ഇത് പൂർത്തിയാക്കാൻ കഴിയും.
– ഇതിനായി ആദ്യം https://pmkisan.gov.in/ എന്ന പോർട്ടല്‍ സന്ദര്‍ശിക്കുക.
– വലതുവശത്ത് ഇത്തരത്തിലുള്ള ടാബുകൾ നിങ്ങൾ കണ്ടെത്തും. മുകളിൽ കാണുന്ന ഇ-കെവൈസിയില്‍ ക്ലിക്ക് ചെയ്യുക.