സി.പി.എം സംസ്ഥാന സമിതി: ജി.സുധാകരനെ ഒഴിവാക്കി; എ.എ റഹീമിനെ ഉള്‍പ്പെടുത്തിയേക്കും

കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന ജി.സുധാകരന്‍ പുറത്തേക്ക്. പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ 75 വയസ് കഴിഞ്ഞ എല്ലാവരേയും സമിതിയില്‍ നിന്ന് ഒഴിവാക്കുകയാണ്. മുഖ്യമ്രന്തി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

ഒഴിവാക്കപ്പെടുന്നവര്‍ക്ക് പകരം സംസ്ഥാന സമിതിയില്‍ ചെറുപ്പക്കാര്‍ എത്തും. മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സമിതിയില്‍ എത്തും. എ.വി റസ്സല്‍ (കോട്ടയം), സുരേഷ് ബാബു (പാലക്കാട് ), ഇ.വി വര്‍ഗീസ് (ഇടുക്കി) ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം എന്നിവര്‍ സമിതിയില്‍ എത്തുമെന്ന് സൂചനയുണ്ട്.

ആലപ്പുഴയിലെ മുതിര്‍ന്ന നേതാവ് ജി.സുധാകരനാണ് ഒഴിവാക്കപ്പെടുന്നവരില്‍ പ്രധാനി. തന്നെ ഒഴിവാക്കണമെന്ന് സുധാകരന്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. സുധാകരന് ഔദ്യോഗിക രേഖ പ്രകാരമാണ് 75 വയസ് തികഞ്ഞതെന്നും യഥാര്‍ത്ഥ പ്രായം രണ്ട് വയസ് കുറവാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് നാല് പേര്‍ ഒഴിവാക്കപ്പെടും. എം.എം മണി, വൈക്കം വിശ്വന്‍, പി്കരുണനാകരന്‍, ആനത്‌ലവട്ടം ആനന്ദന്‍ എന്നിവര്‍.

സംസ്ഥാന സമിതിയില്‍ നിന്ന് പത്ത് പേര്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. ജി.സുധാകരന്‍, കെ.ജെ തോമസ്, എം.ചന്ദ്രന്‍, കോലിയങ്കോട് കൃഷ്ണന്‍ നായര്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, കെ.പി.സഹദേവന്‍, പി.പി വാസുദേവന്‍, സി.പി.നാരായണന്‍ തുടങ്ങിയവര്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന.

പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് മറ്റൊരു സംവിധാനം സൃഷ്ടിക്കുമെന്ന സൂചനയുമുണ്ട്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് പാര്‍ട്ടി സെന്ററുമായി ചേര്‍ന്ന പ്രവര്‍ത്തിക്കാമെന്ന് കോടിയേരി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News