ഷിക്കാഗോ: അമേരിക്കയിലെ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ), നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്സ് ചാപ്റ്റര്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
എന്‍ജിനീയേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി കെല്ലോഗ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേറ്റ് ഡീന്‍ ഡോ. മേഹന്ബിര് സ്വാനി മുഖ്യ പ്രഭാഷണം നടത്തി.
അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റികളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ തുടങ്ങിയ സ്റ്റുഡന്റ്സ് ചാപ്റ്ററിന് എല്ലാവിധ ആശംസകള്‍ നേരുകയും, ഇന്ത്യന്‍ സ്റ്റുഡന്റ്സ് എങ്ങനെ തങ്ങളുടെ കരിയറില്‍ വിവിധ കമ്പനികളുടെ എക്സിക്യൂട്ടീവ് തലങ്ങളില്‍ എത്താം എന്നതും, അതുപോലെ തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. മോഹന്‍ബിര്‍ സ്വാനി വിശദീകരിച്ചു.
യൂണിവേഴ്സിറ്റിയുടെ ആറ്റമിക് ആന്‍ഡ് നാനോ ടെക്നോളജി ഫൗണ്ടിംഗ് ഡയറക്ടറായ ഡോ. വിനായക് ദ്രാവിഡ് തന്റെ പ്രസംഗത്തില്‍ അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളും, എഎഇഐഒയുടെ സഹകരണത്തോടെ ടെക്നോളജി കോമ്പറ്റീഷന് നടത്താന്‍ പദ്ധതിയുള്ളതായി അറിയിച്ചു. യൂണിവേഴ്സിറ്റിയുടെ ക്ലിനിക്കല്‍ പ്രഫസറും, എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റ് സയന്‍സില്‍ പ്രോഗ്രാം ഡയറക്ടറുമായ ഡോ. മാര്‍ക്ക് വെര്വാത്ത് ഭാവിയില്‍ എഎഇഐഒയും നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് വിവിധ പ്രൊജക്ടുകള്‍ നടത്തുമെന്ന് അറിയിച്ചു.
പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് ഈ നല്ല തുടക്കത്തിനുശേഷം മറ്റ് വിവിധ യൂണിവേഴ്സിറ്റികളായ പെര്‍ഡ്യൂ യൂണിവേഴ്സിറ്റി, ഇല്ലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്‍സിന്‍ എന്നിവടങ്ങളില്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്സ് ചാപ്റ്ററുകള്‍ തുടങ്ങുമെന്ന് അറിയിച്ചു. എഎഇഐഒ മെമ്പര്‍ഷിപ്പ് ചെയര്മാന് നാഗ് ജയ്സ്വാള്‍, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് പ്രസിഡന്റ് അസ്ഗര്‍ അലി എന്നിവര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുമായുള്ള ചോദ്യോത്തര പാനലിന് നേതൃത്വം നല്കി.