പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ പള്ളി തകർത്ത് ഡസൻ കണക്കിന് ഷിയാ മുസ്ലീങ്ങളെ രക്തസാക്ഷികളാക്കിയ മാരകമായ ബോംബ് സ്ഫോടനത്തെ ഇറാൻ ശക്തമായി അപലപിച്ചു. മുസ്ലീങ്ങൾക്കിടയിൽ ഭിന്നത വളർത്താനാണ് ബോംബാക്രമണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖത്തീബ്സാദെ വെള്ളിയാഴ്ച പറഞ്ഞു.
പാക്കിസ്താന് സർക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ആവശ്യമായ സുരക്ഷയൊരുക്കി തീവ്രവാദികളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ ഗൗരവമായ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും വക്താവ് ആശംസിച്ചു.
പെഷവാറിലെ ഓൾഡ് സിറ്റി ഏരിയയിലെ കുച്ച റിസാൽദാർ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ആരാധകർ ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം നടന്നത്. കുറഞ്ഞത് 56 പേർ രക്തസാക്ഷികളാവുകയും 194 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സായുധരായ രണ്ട് അക്രമികൾ പള്ളിക്ക് പുറത്ത് പോലീസുകാർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് അക്രമമുണ്ടായതെന്ന് പെഷവാർ സിറ്റി പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്ഫോടനത്തെ അപലപിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
ബോംബ് സ്ഫോടനം ജുമുഅ പ്രാര്ത്ഥനയ്ക്കിടയില്
പെഷവാറിലെ ഓൾഡ് സിറ്റി ഏരിയയിലെ കുച്ച റിസാൽദാർ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനയ്ക്കായി ആരാധകർ ഒത്തുകൂടിയ സമയത്താണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക അധികാരികളെയും ദൃക്സാക്ഷികളെയും ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
സായുധരായ രണ്ട് അക്രമികൾ പള്ളിക്ക് പുറത്ത് പോലീസുകാർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് അക്രമമുണ്ടായതെന്ന് പെഷവാർ സിറ്റി പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഏറ്റുമുട്ടലിൽ ഒരു അക്രമിയും ഒരു പോലീസുകാരനും കൊല്ലപ്പെടുകയും മറ്റൊരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. അതിനുശേഷം, ഒരു അക്രമി പള്ളിക്കുള്ളിൽ അതിക്രമിച്ച് കയറിയാണ് സ്ഫോടകവസ്തുക്കൾ പൊട്ടിച്ചത്.
60 ലധികം പേർക്ക് പരിക്കേറ്റു. അവരിൽ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വക്താവ് മുഹമ്മദ് അസിം പറഞ്ഞു.
ദക്ഷിണേഷ്യൻ രാജ്യത്ത് നിരവധി ഷിയാ വിരുദ്ധ ഭീകരസംഘടനകൾ സജീവമാണ്. ദാഇഷും തെഹ്രീകെ താലിബാൻ പാക്കിസ്ഥാനും (ടിടിപി) മുമ്പ് അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള മേഖലയിൽ സമാനമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.