ഹരിദാസന്‍ വധം: പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ ഒരാള്‍ കൊടകര കുഴല്‍പ്പണ കേസിലും പ്രതി

തലശേരി: ന്യൂമാഹി പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ(54) നെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ കൊടകര കുഴല്‍പ്പണ കേസിലെ പ്രതിയും ഉള്ളതായി റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന നേതൃത്വത്തെത്തന്നെ മുള്‍മുനയിലാക്കിയ കൊടകര കേസിലെ പ്രതിയും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടതോടെ പോലീസ് കേസന്വേഷണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചു.

കുടകിലെ ഒന്നരക്കോടിയുടെ കുഴല്‍പ്പണ തട്ടിപ്പ് കേസിലും ഉള്‍പ്പെട്ട ചിലരും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ നിഖില്‍, ദീപു എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

ഇരുവരും ചെന്നൈയിലുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരള പോലീസ് ചെന്നയില്‍ ക്യാമ്പ് ചെയ്ത തിരച്ചില്‍ നടത്തി വരികയാണ്. കേസില്‍ ആത്മജന്‍ എന്ന ഒരാളെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

ഗൂഢാലോചന കേസില്‍ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉള്‍പ്പെടെ നാലു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. റിമാന്‍ഡിലായിരുന്ന ഇവരെ നാലു പേരേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും. ഇതുവരെ 12 പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

 

Print Friendly, PDF & Email

Leave a Comment

More News