റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച ആയുധങ്ങളുടെ വലിയൊരു ശേഖരം ഉക്രേനിയൻ അതിർത്തിയിൽ എത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധശേഖരവുമായാണ് പതിനാല് വലിയ കാർഗോ വിമാനങ്ങൾ എത്തിയതെന്നാണ് റിപ്പോർട്ട്.
ഉക്രൈന് 350 മില്യൺ ഡോളർ ആയുധം നൽകാനുള്ള ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച ഒപ്പുവച്ചു. ഇതിന് പിന്നാലെയാണ് സായുധ വിമാനങ്ങൾ യുക്രൈനിലേക്ക് തിരിച്ചത്. അമേരിക്കയുടെയും 22 സഖ്യകക്ഷികളുടെയും സഹായത്തോടെയാണ് ആയുധങ്ങൾ എത്തുന്നത്.
ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനിക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ എത്തിച്ച ആയുധങ്ങള്‍ കരമാര്‍ഗം കൊണ്ടുപോയി യുക്രൈന് സേനയ്ക്കു കൈമാറും. ഇതിനായി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യുക്രൈന് അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
ബൈഡൻ പ്രഖ്യാപിച്ച 350 മില്യൺ ഡോളറിന്റെ 70 ശതമാനവും ഇതിനകം വിതരണം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശേഷിക്കുന്ന ആയുധങ്ങൾ അടുത്ത ആഴ്ചയോടെ ഉക്രെയ്നിൽ എത്തിക്കും.
ആയുധശേഖരത്തിൽ ജാവലിൻ ടാങ്ക് ആന്റി-എയർക്രാഫ്റ്റ് മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ, തോക്കുകൾ, വെടിമരുന്ന്, സ്റ്റിംഗർ എയർക്രാഫ്റ്റ് മിസൈലുകൾ എന്നിവ ഉൾപ്പെടുന്നു.