ദീര്‍ഘദൂര യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സിഫ്ട് വോള്‍വോ സ്ലീപ്പര്‍ ബസുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പുതുതായി വാങ്ങുന്ന പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് എത്തി. ദീര്‍ഘദൂര ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് കര്‍ശന വ്യവസ്ഥകളുള്ളത്. ഇരുന്നുള്ള യാത്രയ്‌ക്കൊപ്പം കിടന്നും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. എ.സി ബസുകളില്‍ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ സീറ്റുകളുണ്ട്.

കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും. ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. ഡ്രൈവറായും കണ്ടക്ടറായും ജോലിചെയ്യണം. എന്നതാണ് വ്യവസ്ഥ. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.

 

Print Friendly, PDF & Email

Leave a Comment

More News