ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ഇന്ന് (തിങ്കളാഴ്ച) 4,362 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച 5,476 പുതിയ കേസുകളായിരുന്നു രേഖപ്പെടുത്തിറയത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നിലവിൽ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 54,118 ആണ്.
ഇന്നലെ മുതൽ പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, പ്രതിദിന പോസിറ്റീവ് നിരക്ക് ഞായറാഴ്ച 0.60 ശതമാനത്തിൽ നിന്ന് 0.71 ശതമാനമായി വർദ്ധിച്ചു. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,620 പേർ രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,23,98,095 ആയി. രോഗമുക്തി നിരക്ക് 98.68 ശതമാനത്തിലെത്തി. രാജ്യത്തെ മരണസംഖ്യ 5,15,102 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,12,926 ടെസ്റ്റുകൾക്ക് നടത്തി. ഇതുവരെ പൂർത്തിയാക്കിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 77.34 കോടിയായി ഉയർന്നു.
അതേസമയം, നടന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 വാക്‌സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി യോഗ്യരായ ഗുണഭോക്താക്കൾക്ക് 178.90 കോടി വാക്‌സിൻ ഡോസുകൾ നൽകി. 2021 ജനുവരി 16 നാണ് ഇന്ത്യയിൽ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ ആരംഭിച്ചത്.