ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ( എഎപി )വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. എഎപി 76 മുത
ല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു
അതേസമയം, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ പറയുന്നു. സമാജ്വാദി പാര്‍ട്ടി 119 മുതല്‍ 134 സീറ്റുകള്‍ നേടും. ബിഎസ്പിക്ക് 7 മുതല്‍ 15 ലഭിച്ചേക്കും. കോണ്‍ഗ്രസ് വലിയ ചലനങ്ങളുണ്ടാക്കാതെ 3 മുതല്‍ 8 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം.
മണിപ്പൂരില്‍ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 27 മുതല്‍ 31 സീറ്റുകള്‍ വരെ ബിജെപി നേടിയേക്കും. കോണ്‍ഗ്രസ് 11 മുതല്‍ 17 വരെയും തൃണമൂല്‍ 6 മുതല്‍ 10 സീറ്റുകളും നേടുമെന്നാണ് റിപബ്ലിക് ടിവി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്..
ഗോവയില്‍ ബിജെപി 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി 2 മുതല്‍ 6 സീറ്റ് വരെ നേടി ഗോവയില്‍ വരവറിയിക്കുമെന്നാണ് ഫലങ്ങള്‍ പ്രവചിക്കുന്നത്. അതേസമയം 16 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് നേടുമെന്നാണ് ടൈംസ് നൗ അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ബിജെപി 14 സീറ്റും എഎപി 2 സീറ്റും നേടുമെന്നാണ് പ്രവചനം.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് റിപബ്ലിക് ടിവി എക്‌സിറ്റ് പോള്‍ സര്‍വേഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ ബിജെപിയുടെ തുടര്‍ഭരണം ഉണ്ടാകുമെന്നാണ് ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വെ ഫലം പ്രവചിക്കുന്നത്. 33 മുതല്‍ 38 സീറ്റുകളും ബിജെപി 29 മുതല്‍ 34 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് റിപബ്ലിക് ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. അതേസമയം, ബിജെപി 34 സീറ്റുകളും കോണ്‍ഗ്രസ് 33 സീറ്റുകളും നേടുമെന്ന് ടൈംസ് നൗ സര്‍വെ ഫലം സൂചിപ്പിക്കുന്നു.