തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസില്‍, സഹയാത്രികന്റെ ലൈംഗികാതിക്രമത്തിന് ഇരയായായെന്ന കോഴിക്കോട് സ്വദേശിനിയായ അധ്യാപികയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ. ജാഫറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ബസിലെ യാത്രക്കാന് ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ച്ചതിനെ തുടര്‍ന്ന്
യാത്രക്കാരി പ്രതികരിച്ചിട്ടും കണ്ടക്ടര്‍ ഇടപെടാതിരിക്കുകയും അതിനെ പറ്റി ചോദിച്ചപ്പോള്‍, കയര്‍ത്ത് സംസാരിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജാഫറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട കെ.എസ്.ആര്.ടി.സി ജീവനക്കാരന് പരാതിയുമായി എത്തിയ യാത്രക്കാരിയുടെ പരാതി അനുഭാവപൂര്‍വ്വം കേട്ട് പരിഹരിക്കാതെ കയര്‍ത്തു സംസാരിക്കുകയും കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിച്ച് കോര്പ്പറേഷന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.