ഉക്രൈയിനിലെ ജനകീയ സേനയില്‍ ചേര്‍ന്ന് കോയമ്പത്തുര്‍ സ്വദേശി; ആഗ്രഹിച്ചത് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍, ഉയരക്കുറവ് വില്ലനായി

കോയമ്പത്തുര്‍: റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശത്തിനെതിരെ പൊരുതാന്‍ ഉക്രൈനിലെ ജനകീയ സേനാ വിഭാഗത്തില്‍ ചേര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥി. കോയമ്പത്തൂര്‍ സ്വദേശിയായ 21-കാരന്‍ സൈനികേഷ് രവിചന്ദ്രനാണ് ഉക്രൈന്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നത്. 2018-ലാണ് സൈനികേഷ് ഹാര്‍കീവിലെ ദേശീയ എയ്റോസ്പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ ഉക്രൈനിലേക്ക് പോയത്. 2022-ല്‍ കോഴ്സ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

ഉക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സൈനികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായുടെ സഹായത്തോടെയാണ് സൈനികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ ഉക്രൈന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു.

ചെറുപ്പം മുതല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായ അപേക്ഷ നല്‍കിയെങ്കിലും ഉയരക്കുറവ് മൂലം തള്ളുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന ഉക്രൈനിലെ ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സൈനികേഷ് ചേര്‍ന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം കോയമ്പത്തൂരിലെ വീട്ടിലെത്തി പരിശോധന നടത്തി.

ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി മാത്രമാണ് യുദ്ധത്തില്‍ പങ്കാളിയായിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News