ഇടുക്കി: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേ കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലെന്നുമാണ് വര്‍ഗീസിന്റെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സി.വി. വര്‍ഗീസിന്റെ വിവാദ പരാമര്‍ശം. സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഎം നേതാവ് ഓര്‍മിപ്പിച്ചു.
ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ കെ. സുധാകരന്‍ നിരവധി തവണ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.വി. വര്‍ഗീസിന്റെ പരാമര്‍ശം.
സുധാകരനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്‍ കെ.പി.സി.സി മൈനോരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഡി.ജി.പിക്ക് പരാതി നല്‍കി.
എന്നാല്‍ പരാമര്‍ശം പ്രകോപനമല്ലെന്നും സുധാകരനുള്ള മറുപടി മത്രമാണെന്നുമാണ് സി വി വര്‍ഗീസിന്റെ വിശദീകരണം.
”ധീരജ് കേസിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരന്‍ പറഞ്ഞു. പ്രതികളെ ജയിലില്‍ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും പറഞ്ഞു. സുധാകരന്‍ ഇടുക്കിയില്‍ വന്ന് പറഞ്ഞതിനുള്ള മറുപടിയാണ് ഞാന്‍ പറഞ്ഞത്. അത്തരം പരമാര്‍ശം നടത്തേണ്ടിയിരുന്നോ എന്ന് സുധാകരനാണ് പറയേണ്ടത്”. സന്ദര്‍ഭത്തിന് അനുസരിച്ചുള്ള ഒരു മറുപടിയാണ് നല്‍കിയതെന്നും ഏറ്റവും മാന്യമായി സത്യം പറഞ്ഞതാണെന്നും വര്‍ഗീസ് വിശദീകരിക്കുന്നു. പരാമര്‍ശം വിവാദമായതോടെയാണ് സി വി വര്‍ഗീസിന്റെ വിശദീകരണം.
കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ വിവാദ പരാമര്‍ശം. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാ
ന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വര്‍ഗീസ് ഇടുക്കിയില്‍ പ്രസംഗിച്ചത്.
”സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോണ്‍ഗ്രസ് നേതാവ് പറയുന്നത് കണ്ണൂരിലേതാണ്ട് നടത്തിയെന്നാണ്. ഇടുക്കിയിലെ കോണ്‍ഗ്രസുകാരാ നിങ്ങള്‍ കരുതിക്കോ. സുധാകരന്‍ എന്നാ ഭിക്ഷാംദേഹിക്ക് ഞങ്ങള്‍ സിപിഎം കൊടുക്കുന്ന ധാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. ഇത്രയും നാറിയ നിലപാട് സ്വീകരിക്കാന്‍ പാടുണ്ടോ എന്നായിരുന്നു വര്‍ഗീസിന്റെ പരാമര്‍ശം.