കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുഞ്ഞ് ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു. കുട്ടിയുടെ തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ തിരുവനന്തപുരം എസ്എടി ആശുപത്രി നടക്കും. കുട്ടിയുടെ താത്ക്കാലിക സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിതാവിന് കൈമാറി.
തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും വിദഗ്ധ ചികിത്സ നല്‍കുക. സംസാരശേഷി വീണ്ടെടുക്കാനുള്ള ചികിത്സ അടക്കം നല്‍കും.
കോലഞ്ചേരിയിലെ ആശുപത്രിയില്‍ മൂന്നാം പിറന്നാളും ആഘോഷിച്ച ശേഷമാണ് പെണ്‍കുഞ്ഞ് മടങ്ങുന്നത്.
കഴിഞ്ഞ മാസം 26നാണ് ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ആശുപത്രിയിലാക്കിയത്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈ ഒടിഞ്ഞ നിലയിലുമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ദേഹത്ത് പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു.
കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും പങ്കാളിയും മകനും ഇതിനു പിന്നാലെ ഫ്‌ളാറ്റില്‍ നിന്ന് മുങ്ങിയതും ദുരൂഹമായിരുന്നു.