ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി സൗദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുനതിനെ കുറിച്ചും ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങളും ചര്‍ച്ച ആയതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എംബസി ഉന്നത ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News