കൊച്ചി: മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടലിലെ കുളിമുറിയില്‍ മുക്കിക്കൊന്ന ഒന്നര വയസ്സുകാരി നോറ മരിയ യാത്രയായത് അമ്മയെ അവസാനമായി കാണാനാവാതെ. കുട്ടികളെ ഉപയോഗിച്ച് മുത്തശ്ശി ലഹരി ഇടപാടുകള്‍ നടത്തുന്നതറിഞ്ഞാണ് കുട്ടികളുടെ അമ്മ ഡിക്‌സി ദുബായില്‍ നിന്നും നാട്ടിലെത്തിയത്. കുട്ടികളെ വിട്ടുകിട്ടാന്‍ ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിരുന്നു. താന്‍ വരുന്നതറിഞ്ഞ് കുട്ടികളെ നല്‍കാതിരിക്കാന്‍ മനപൂര്‍വ്വം കൊന്നതാണെന്ന് ഡിക്‌സി പറയുന്നു.
എനിക്കു കിട്ടാതിരിക്കാന്‍ അവര്‍ മനഃപൂര്‍വം കൊന്നതാണ് എന്റെ കുഞ്ഞിനെ. നാട്ടിലേക്കു വന്നാല്‍ അവളെ കാണില്ലെന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, കൊന്നുകളയുമെന്നു കരുതിയില്ല. കഴിഞ്ഞ 6ന് നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കഫെറ്റീരിയയില്‍ ഒപ്പം ജോലി നോക്കിയിരുന്ന ആള്‍ നാട്ടില്‍ പോയതിനാല്‍ അവധി കിട്ടി
യില്ല. വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്റെ മകള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല’… നോറയുടെ അമ്മ ഡിക്‌സിയുടെ കണ്ണീരടങ്ങുന്നില്ല. മകളുടെ ചേതനയറ്റ ശരീരം കണ്ടു തളര്‍ന്നു വീണതാണു ഡിക്‌സി.
ട്ടികളെ നന്നായി നോക്കാനാണു വിദേശജോലി തിരഞ്ഞെടുത്തതെന്നു ഡിക്‌സി പറയുന്നു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചു താന്‍ ശിശുക്ഷേമസമിതിക്കു പരാതി നല്‍കിയിട്ടും വേണ്ട ഗൗരവത്തില്‍ അന്വേഷിച്ചില്ലെന്നാണു ഡിക്‌സിയുടെ പരാതി. താന്‍ ദുബായില്‍നിന്നു നാട്ടിലേക്കു വരാനുള്ള തയാറെടുപ്പിലാണെന്നു ഭര്‍ത്താവ് അറിഞ്ഞിരുന്നുവെന്നും ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും ഡിക്‌സി പറയുന്നു. വിദേശത്തായിരുന്നപ്പോള്‍ തന്റെ അമ്മ മേഴ്‌സിയോട് കുട്ടിയെ കി
ട്ടാനുള്ള വഴികള്‍ നോക്കാന്‍ പറഞ്ഞു. അമ്മ ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കി
കുട്ടികളെ ഭര്‍ത്താവിന്റെ മാതാവ് ഹോട്ടലിലും മറ്റും കൊണ്ടു നടക്കുകയാണെന്നും കുട്ടികളെ കിട്ടണമെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാല്‍, അമ്മ വരാതെ കുട്ടിയെ വിട്ടുതരാനാവില്ലെന്ന നിലപാടാണു സമിതി അധികൃതര്‍ സ്വീകരിച്ചത്. കുഞ്ഞിനെ രക്ഷിക്കാന്‍ ആരും ഉണ്ടായില്ലെന്നും ഡിക്‌സി പറഞ്ഞു. കുട്ടികള്‍ സുരക്ഷിതരല്ല എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടികള്‍ വൈകിയതാണ് ഇപ്പോള്‍ നോറയുടെ മരണത്തിന് ഇടയാക്കിയത്.