ന്യൂജേഴ്സി: മൂന്നു പതിറ്റാണ്ടിലേറെ നോര്‍ത്ത് ന്യൂജേഴ്സിയില്‍ സ്തൂത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് അടുത്ത രണ്ടു വര്‍ഷക്കാലത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്ഥാപക പ്രസിഡന്‍റും മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയുമായ റവ. ഫാ. ഡോ. ബാബു കെ. മാത്യുവാണ് പ്രസിഡന്‍റ്. സംഘടനയുടെ ആരംഭം മുതല്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച് സംഘടനയ്ക്ക് നേതൃത്വം നല്‍കിയ ശ്രി വിക്ലിഫ് തോമസ് വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിക്കും. രാജന്‍ മാത്യു മോഡയില്‍ സെക്രട്ടറിയായും അജു തര്യന്‍ ട്രഷറാറായും, സുജിത് ഏബ്രഹാം അസിസ്റ്റന്‍റ് സെക്രട്ടറിയായും തിരിഞ്ഞെടുക്കപ്പെട്ടു. സി. എസ്. രാജു, എഡിസന്‍ മാത്യു എന്നിവരാണ് ഓഡിറ്റര്‍മാര്‍.
ജോണ്‍ ജോഷ്വ, റെഞ്ചി കൊച്ചുമ്മന്‍, റെജി ജോസഫ്, സാമുവല്‍ നൈനാന്‍, ജിമ്മി സാമുവല്‍, വര്‍ഗീസ് ജോണ്‍, തോമസ് ജോണ്‍, അലന്‍ വര്‍ഗീസ്, രാജന്‍ പാലമറ്റം, റെജി മര്‍ക്കോസ്, എഡിസന്‍ മാത്യു, റ്റോം ഫിലിപ്പ്, മോന്‍സി സ്കറിയാ, ജോണ്‍സ് തമ്പാന്‍, രാജീവ് കെ. ജോര്‍ജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
പ്രൊഫ. സണ്ണി മാത്യൂസ്, വര്‍ഗീസ് പ്ലാമ്മൂട്ടില്‍, വിക്ലിഫ് തോമസ്, അഡ്വ. റോയി ജേക്കബ് കൊടുമണ്‍, അജു തര്യന്‍ എന്നിവരാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്.
നോര്‍ത്ത് ജേഴ്സിയിലെ എല്ലാ മലയാളി ക്രിസ്ത്യന്‍ ദേവാലയങ്ങളിലെയും വികാരിമാര്‍ ഈ സംഘടനയുടെ പേട്രണ്‍മാരായി സേവനമനുഷ്ഠിക്കുന്നു.
അംഗീകൃത ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ബി.സി.എം. സി. ഫെലോഷിപ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ മാത്യു മോഡയില്‍, സെക്രട്ടറി (201) 674-2021.