ന്യൂഡല്‍ഹി:കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനിലെത്തി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യുവാവ് ചാവേറായി പൊട്ടിത്തെറിച്ചുവെന്ന് റിപ്പോര്‍ട്ട്. മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസന്‍ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസന്‍’ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാര്‍ത്ഥിയാണ് നജീബ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ വ്യക്തമല്ല.
എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്.
അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമില്‍ ഏകനായി താമസിച്ചിരുന്നു. മലനിരകളിലെ ജീവിതത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പരാതിപ്പെട്ടില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പാകിസ്ഥാന്‍കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിവാഹ ദിവസം ഐഎസ് ഭീകരര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ നജീബ് തീരുമാനിച്ചതായി ഐഎസ് ഖൊറാസന്‍ മുഖപത്രം അവകാശപ്പെടുന്നു..
എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം നടന്നു. ഇതിന് പിന്നാലെ ചാവേര്‍ ആക്രമണത്തില്‍ നജീബ് പങ്കെടുക്കുകയായിരുന്നുവെന്ന് വോയിസ് ഓഫ് ഖൊറാസന്‍ അവകാശപ്പെട്ടു.
ഐഎസ്‌കെപി അതിന്റെ മാസികയിൽ നജീബിനെ മുഹമ്മദ് നബിയുടെ സഹചാരികളിലൊരാളായ ഹൻസല ഇബ്‌നു അബിയോടാണ് ഉപമിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ, ഹൻസാല 24-ആം വയസ്സിൽ ഉഹ്ദ് യുദ്ധത്തിന് പോകുമ്പോൾ മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. വിവാഹ രാത്രിയിൽ അദ്ദേഹം യുദ്ധത്തിനായി പുറപ്പെട്ടു. ഇതേ അവസ്ഥയാണ് നജീബിന് സംഭവിച്ചത്.
Isis-K അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ പ്രവിശ്യയുടെ (ISKP) പ്രാദേശിക സഖ്യകക്ഷിയാണ് – ISIS അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ്, ഇറാഖിലും സിറിയയിലും ഉത്ഭവിച്ചതാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ അഫ്ഗാൻ ശാഖയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ പ്രവിശ്യ, അല്ലെങ്കിൽ ISKP. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ ഇത് സജീവമാണ്. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും മദ്രസകളിൽ നിന്നാണ് ഇസ്ലാമിക് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി ഭീകര സംഘടനകളിലും ഏറ്റവും തീവ്രവും ഭയാനകവുമാണ് ISKP. അഫ്ഗാനിസ്ഥാനിൽ മാത്രം ഏകദേശം 2,000-3,000 ഭീകരർ ഉണ്ടെന്നാണ് പറയപ്പെടുന്നത്.