ഷിക്കാഗോ: വീക്ക്‌ളി (VEECLi)എന്ന പേരില്‍, ഗ്യാസ് സ്റ്റേഷനുവേണ്ടി പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയര്‍ കെ.സി.എസില്‍ വച്ച് ഷിക്കാഗോയിലെ പ്രമുഖരായ നിരവധി ഗ്യാസ് സ്റ്റേഷന്‍ ഉടമകളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് ഏവര്‍ക്കും എളുപ്പത്തില്‍ പഠിക്കുവാനും കൃത്യമായ പ്രതിദിന ഇടപാടുകള്‍ രേഖപ്പെടുത്താനും പറ്റുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയര്‍ തയാറാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനുള്ള മുന്‍കരുതലോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉടമസ്ഥര്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകളിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും കാണാമെന്നുള്ളതാണ് ഇതിന്റെ ഒരു സവിശേഷത. ഷിക്കാഗോയിലെ മലയാളികളായ ബൈജു ജോസ്, ശരണ്‍ കൃഷ്ണന്‍, എബി തോമസ് എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല ഗ്യാസ് സ്റ്റേഷനുകളില്‍ വളരെ നാളുകള്‍കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തിയതിനുശേഷമാണ് ഇത് തയാറാക്കിയിരിക്കുന്നത്.
കടയ്ക്കുള്ളിലേയും, പുറത്ത് പമ്പിലേയും, ഓരോ ഷിഫ്റ്റിലേയും, ദിവസത്തേയും വില്പന വിവരങ്ങള്‍ തത്സമയം വീക്ലിയില്‍ കാണാം. ചെലവുകളും വരവുകളും വളരെ എളുപ്പത്തില്‍ വീക്ലിയില്‍ ഇന്‍പുട്ട് ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് മാസാവസാനം ലാഭ-നഷ്ട വിവരങ്ങള്‍ നിഷ്പ്രയാസം കണ്ടുപിടിക്കാം. എല്ലാ വിവരങ്ങളും കാണാന്‍ സാധ്യമായതിനാല്‍ കുറെ ഏറെ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഈ സോഫ്റ്റ് വെയര്‍ സഹായിക്കും.
ലോട്ടറി ബുക്ക്, ടിക്കറ്റ് എന്നിവ വളരെ എളുപ്പത്തില്‍ സ്‌കാന്‍ ചെയ്ത് ഇന്‍വെന്റിയില്‍ കയറ്റാം. സേഫിലുള്ളതും, വില്‍പനയിലുള്ളതിന്റേയും ഇന്‍വെന്റി ഏത് സമയത്തും കാണാം. സ്‌പോട്ട് ചെക്ക് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റാങ്ക് മോണിറ്ററിംഗ് ആണ് വീക്ലിയയുടെ മറ്റൊരു സവിശേഷത. ടാങ്കിനോ, സെന്‍സറുകള്‍ക്കോ എന്തെങ്കിലും തകരാറുണ്ടെങ്കിലോ, ഇന്ധനം കുറഞ്ഞ നിലയിലാണെങ്കിലോ ഫോണില്‍ അറിയിപ്പ് പ്രത്യക്ഷപ്പെടും.
ഇങ്ങനെ ഒരു നീണ്ട പട്ടികതന്നെയുണ്ട് വീക്ലിയയുടെ പ്രത്യേകതകളില്‍. കുറെയേറെ മലയാളികള്‍ അമേരിക്കയിലുടനീളം ഗ്യാസ് സ്റ്റേഷനുകള്‍ നടത്തുന്നുണ്ട്. അവര്‍ക്ക് ഇത് തീര്‍ച്ചയായും വളരെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. ഗ്യാസ് സ്റ്റേഷന്‍ ഉടമകള്‍ക്ക് വീക്ലി സോഫ്റ്റ് വെയര്‍ അവരുടെ കടകളില്‍ സജ്ജമാക്കാനും അവര്‍ക്ക് ഉപയോഗയോഗ്യമാക്കാനും വേണ്ട എല്ലാ സഹായവും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://veecli.com സന്ദര്‍ശിക്കുക.
ഫോണ്‍: 484 483 3254, ഇമെയില്‍: sales@veecli.com