മലപ്പുറം: മലപ്പുറത്ത് 1.47 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍. എറണാകുളം സ്വദേശികളായ അനില്‍, രാജു എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചതാണ്് പണം. ഈ ദിവസങ്ങളില്‍ കുഴല്‍പ്പണം കടത്ത് വര്‍ധിക്കുമെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ 4 കോടി രൂപയാണ് മലപ്പുറത്തുനിന്ന് പിടികൂടിയത്.
മുന്‍പ് മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു കുഴല്‍പ്പണം കടത്തെങ്കില്‍ ഇപ്പോള്‍ തൃശൂര്‍, എറണാകുളം ലോബികളാണ് കള്ളക്കടത്തിന് പിന്നില്‍.