റിയാദ്: എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശനം നല്‍കുന്നു. ഹജ്, ഉംറ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. റമദാനില്‍ ഉംറക്കായുള്ള അനുമതി നിര്‍ത്തലാക്കിയിട്ടില്ല. പ്രായഭേദമില്ലാതെ കുട്ടികള്‍ക്ക് ഹറമിലേക്ക് പ്രവേശനം നല്‍കുവാനാണ് തീരുമാനം വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കും. സൗദി ഹജ്, ഉംറ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം സഈദ് ആണ് ഇതുസംബന്ധമായി അറിയിച്ചത്.
നമസ്‌കാരങ്ങള്‍ക്കായി ഹറമില്‍ പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയത് എടുത്തുകളഞ്ഞിട്ടുണ്ട്. ഇതോടെ ബന്ധുക്കളുടെ കൂടെ എത്തുന്ന ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഹറമുകളില്‍ പ്രവേശിക്കാനാകും. അതേസമയം ഉംറക്കും റൗദ സന്ദര്‍ശനത്തിനും കുട്ടികള്‍ക്കുകൂടി അനുമതി നല്‍കും.
ഉംറ ബുക്കിംഗ് പൂര്‍ത്തിയായെന്ന പ്രചരണം ശരിയല്ല. റമദാനില്‍ ഉംറക്കായുള്ള അനുമതി ഇപ്പോഴും ലഭ്യമാണ്. ഇപ്രാവശ്യം ഹജ് നിര്‍വഹിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.