കുവൈറ്റ് സിറ്റി : കോവിഡ് പ്രതിദിന കേസുകളുടെ അറിയിപ്പുകള്‍ അടുത്തയാഴ്ച മുതല്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
ഒദ്യോഗികമായി കണക്കുകള്‍ പുറത്തു വിടില്ലെങ്കിലും കോവിഡ് കേസുകളുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തിലേറെയായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 747 ദിവസമായി പ്രതിദിന റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സംഭാവന നല്‍കിയ എല്ലാ സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് ടീമുകള്‍ക്കും അല്‍-സനദ് നന്ദി പറഞ്ഞു.
2020 ഫെബ്രുവരി 24 നാണ് രാജ്യത്ത് ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
സലിം കോട്ടയില്‍