മുൻ സായുധ സേനാംഗങ്ങൾ ഉക്രേനിയൻ സേനയിൽ ചേരരുതെന്ന് യുകെ മന്ത്രി

സൈനികരെ കോർട്ട് മാർഷൽ ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പോരാടാൻ ഉക്രെയ്‌നിലേക്ക് പോകരുതെന്ന് യുകെ ഉദ്യോഗസ്ഥൻ രാജ്യത്തെ മുൻ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ബ്രിട്ടീഷ് സായുധ സേനയുടെ ചാരിറ്റികൾക്ക് അയച്ച കത്തിൽ, വെറ്ററൻസ് മന്ത്രി ലിയോ ഡോചെർട്ടി എഴുതി, “വെറ്ററൻസ് എല്ലായ്പ്പോഴും ആവശ്യമുള്ള സമയങ്ങളിൽ മുന്നോട്ടു വരുന്നു. പക്ഷേ, അവർ സംഘട്ടനത്തിൽ ഏർപ്പെടരുത്. കാരണം, അവർ ഒരു സംഘട്ടന മേഖലയിലേക്ക് പ്രവേശിച്ചാല്‍ അപകടസാധ്യത കൂടുതലാണ്.”

വിമുക്തഭടന്മാർ നേരിട്ടുള്ള സംഘട്ടനങ്ങളിൽ ഏർപ്പെടുന്നതിന് പകരം ജീവകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുക തുടങ്ങിയ ബദൽ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.

ഉക്രേനിയൻ സൈന്യത്തെ സഹായിക്കാൻ വെറ്ററൻസ് രാജ്യം വിടുന്നതിനെക്കുറിച്ച് അറിഞ്ഞാൽ വെറ്ററൻസ് അഫയേഴ്‌സ് ഓഫീസിൽ നിന്നും പ്രതിരോധ മന്ത്രാലയത്തിൽ നിന്നും (MoD) സഹായം ചോദിക്കാമെന്ന് സൈനിക ചാരിറ്റികൾക്ക് അയച്ച കത്തിൽ പറയുന്നു.

യുകെ മിലിട്ടറിയിൽ നിന്ന് ഉക്രേനിയൻ സേനയിൽ ചേരുന്ന ആരെയും തിരികെ വരുമ്പോൾ കോർട്ട് മാർഷലിലേക്ക് കൊണ്ടുപോകുമെന്ന ജോൺസന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് ഈ സംഭവ വികാസം. സാധാരണക്കാരും ഉക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസും ഉക്രേനിയൻ സേനയിൽ ചേരുന്നതിനെതിരെ സൈനികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ മേഖലയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അവിടെ ഉല്ലാസ യാത്രയ്ക്കോ സെല്‍‌ഫിക്കോ സമയം കിട്ടുകയില്ല, എന്നാല്‍ അവര്‍ ഒരു “യഥാർത്ഥ” യുദ്ധത്തിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ചെറിയ എണ്ണം ബ്രിട്ടീഷ് സായുധ സേനാംഗങ്ങൾ ഉക്രേനിയൻ സേനയിൽ ചേർന്നതായി റിപ്പോർട്ടുണ്ട്. അതേസമയം, സൈനികരും യുദ്ധ പരിചയമില്ലാത്ത ബ്രിട്ടീഷുകാരും ഉക്രെയ്നിലേക്ക് പോയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News