അറ്റ്ലാന്റാ : അമ്മ (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) 2022 മാർച്ച് 12ാം തീയതി അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു.
മാർച്ച് 12ാം തീയതി വൈകുന്നേരം 6 മണിക്ക് ‘അമ്മ’ പാം പാലസ്റസ്റ്റോറന്റിൽവെച്ച്നടത്തിയഅന്തർദേശീയവനിതാദിനം അമ്മു സഖറിയായുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുകയും അമ്മ പ്രസിഡന്റ് ഡൊമനിക് ചാക്കോനാൽ നേതൃത്വം കൊടുക്കുകയും ചെയ്തു.പ്രധാന അതിഥിയായി എത്തിച്ചേർന്ന എമറി ഹോസ്പിറ്റൽ എഡ്യൂക്കേഷനൽ കോഓർഡിനേറ്റർ ഡോ. മിനി ജേക്കബിനെ അമ്പിളി സജിമോൻ സദസൃർക്കു പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി. ഈ സമ്മേളനത്തിൽ റഷൃൻ ,ഉക്രേൻ യുദ്ധത്തെ അനുസ്മരിക്കുകയും യുദ്ധത്തിന്റെ കെടുതികളിൽ കഷ്ടപ്പെടുന്നവർക്കുവേണ്ടി തിരികൊളുത്തി പ്രാർധിക്കുകയും ,അതിനെ തുടർന്ന് മൺ മറഞ്ഞ ,ഭാരതത്തിന്റെ വാനംപാടി ലാതാ മങ്കെഷ്കറിനെ അനുസ്മരിച്ചുകൊണ്ട് ശ്രീമതി ഗ്രേസി തരിയൻ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്യുകയുണ്ടായി. തുടർന്നു 2021 ൽ ഫ്ളവേഴ്സ് TV സംഘടിപ്പിച്ച sing and win മത്സരത്തിൽ ever green voice award നേടിയ സുജു മേരി തോമസിനെ Dr. മിനി ജേക്കബും ‘ അമ്മ’ സെക്രട്ടറി റോഷേലും പൊന്നാട അണിയിച്ചും ഷീൽഡ് നൽകിയും ആദരിക്കുകയുണ്ടായി.ഈ അവസരത്തിൽ
പ്രധാന അതിഥിയായി വന്നുചേർന്നിരുന്ന ഡോ. മിനി ജേക്കബ് “how to be empowered, how to make others empowered and break the bias” എന്ന് അനുസ്മരിപ്പിക്കുകയും,തുടർന്നു നടത്തിയ ഗാന സന്ധൃയിൽ അറ്റ്ലാന്റായിലെ പ്രസിദ്ധരായ ഗായികാ ഗായകന്മാർ പങ്കെടുക്കുകയും ,സ്വരമാധുരി കൊണ്ട് സദസൃരെ സന്തോഷ സാഗരത്തിലാറാടിക്കുകയും ചെയ്തു.ലതാമങ്കെഷ്കർ പാടിയ പല പാട്ടുകളും അവരെക്കുറിച്ചുള്ള സമരണകളുണർത്താൻ സഹായമായി. ‘അമ്മ’ സെക്രട്ടറി റോഷേൽ പങ്കെടുത്ത ഓരോരുത്തർക്കും നന്ദി രേഖപ്പെടുത്തുകയും സമൂഹ ഗാനം, ഫോട്ടോ , ഭക്ഷണം എന്നിവയോടെ യോഗം മംഗളമായി പരൃവസാനിക്കുകയും ചെയ്തു.
Click this link for more photos in our Amma Atlanta FB https://www.facebook.com/photo?fbid=6244596535707045&set=pcb.6244577272375638