ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് മേധാവി നടരാജന്‍. ചന്ദ്രശേഖരനെ എയര്‍ ഇന്ത്യ ചെയര്‍മാനായി നിയമിച്ചു. എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നേരത്തെ ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ നിയമനം ബോര്‍ഡ് സ്ഥിരീകരിച്ചു.
ടിസിഎസിലെ 30 വര്‍ഷത്തെ ബിസിനസ് ജീവിതത്തെ തുടര്‍ന്നാണ് ചെയര്‍മാനായി അദ്ദേഹത്തിന്റെ നിയമനം. പ്രമുഖ ആഗോള ഐടി സൊല്യൂഷന്‍ ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ചന്ദ്രശേഖരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവായി തുര്‍ക്കിയിലെ ഇല്‍ക്കര്‍ ഐസിയെ ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനം ഇന്ത്യയില്‍ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
2016 ഒക്ടോബറില്‍ ടാറ്റ സണ്‍സ് ബോര്‍ഡില്‍ ചേര്‍ന്ന ചന്ദ്രശേഖരന്‍ 2017 ജനുവരിയില്‍ ചെയര്‍മാനായി നിയമിതനായി. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവയുള്‍പ്പെടെ നിരവധി ഗ്രൂപ്പ് ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോര്‍ഡുകളുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. 2009-17 കാലഘട്ടത്തില്‍ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു.