കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സാധ്യത

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന താമസ നിയമലംഘകര്‍ക്ക് പിഴ ഒഴിവാക്കി നിയമപരമായി മാതൃ രാജ്യങ്ങളിലേക്ക് തിരിച്ചുപോവാന്‍ അവസരമൊരുങ്ങുന്നത്.

മുന്‍ കാലങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം നേടിയിരുന്നില്ല. പിഴ ഒഴിവാക്കുന്നതിനൊപ്പം വിമാനം ടിക്കറ്റും നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നാണ് സൂചനകള്‍. 1,30,000 പേരാണ് ഇഖാമയില്ലാതെ രാജ്യത്ത് കഴിയുന്നുണ്ട്. രാജ്യത്തെ ജനസാന്ദ്രത കുറയ്ക്കാന്‍ അനധികൃത താമസക്കാരെ തിരിച്ചയക്കുക എന്ന വഴിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News